തായ് വാന്‍; ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത് രാജ്യത്ത് ഓണ്‍ലൈനായി വില്‍ക്കുന്ന വാക്‌സ് മിഠായി ആരോഗ്യത്തിന് ഹാനികരമെന്ന് കണ്ടെത്തല്‍. ഇത് വളരെ ജനപ്രീതിയുള്ള മിഠായി ആണ്.വാക്‌സ് ബോട്ടില്‍ മിഠായി എന്നാണ് ഇത് അറിയപ്പെടുന്നത്.
ചൈനയിലെ ഈ മിഠായി രാജ്യത്തെ വിവിധ ഓണ്‍ലൈനില്‍ ലഭ്യമാണ്. ഈ മിഠായികള്‍ കൃത്രിമമായ ചേരുവകള്‍ കൊണ്ടാണ് നിര്‍മ്മിക്കുന്നത്. ശരിയായ ലേബലുകളും പെര്‍മിറ്റുകളും ഇതിനില്ല ഈ മിഠായികള്‍ ആരോഗ്യപരമായി വളരെ അപകടങ്ങള്‍ ഉണ്ടാക്കുമെന്നും ശരിയായ അനുമതിയില്ലാതെ ഇത് വില്‍ക്കുന്നത് നിയമ വിരുദ്ധമാണെന്നും ആരോഗ്യമന്ത്രി ലിന്‍ ചിംഗ്-യി പ്രസ്താവിച്ചു.
ചൈനീസ് മിഠായി ഉല്‍പ്പന്നങ്ങള്‍ പരിശോധിക്കണമെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേറ്ററോട് നിര്‍ദ്ദേശിച്ചുവെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.ഈ മിഠായിയുടെ പുറം പാലി മെഴുക് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. അകത്ത് ജോമോ സിറപ്പോ അടങ്ങിയിട്ടുണ്ട്. അത് ക്രത്രിമ സുഗന്ധങ്ങളും കളറുകളും ചേര്‍ത്തതാണ്. കുട്ടികളെ അപകടത്തിലാക്കുന്ന ഈ മിഠായികള്‍ സ്‌കൂളുകള്‍ക്ക് സമീപം വില്‍ക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.