ഭുവനേശ്വര്‍:ഒഡീഷയിലെ ഭുവനേശ്വറിന് സമീപമുള്ള ഒരു പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ ശ്രമിക്കുന്നതിനിടെ, പോലീസുകാരെ ആക്രമിച്ചതിനും പോലീസിന്റെ സ്വത്ത് നശിപ്പിച്ചതിനും കഴിഞ്ഞയാഴ്ച അറസ്റ്റിലായ സൈനിക ഉദ്യോഗസ്ഥന്റെ പ്രതിശ്രുത വധു ഇതേ സ്റ്റേഷനിലെ പോലീസുകാര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ശാരീരികമായി ഉപദ്രവിച്ചുവെന്നും കാട്ടി പരാതി നല്‍കി. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൈനിക ഉദ്യോഗസ്ഥനും സുഹൃത്തും പ്രതിശ്രുത വധുവുമായ യുവതിയും രാത്രി വൈകി വീട്ടിലേയ്ക്ക് പോകുമ്പോള്‍ വഴിയില്‍ വെച്ച് ഒരു കൂട്ടം പുരുഷന്‍മാര്‍ തങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചെന്നും അതിനെതിരെ പരാതി നല്‍കാന്‍ ഭുവനേശ്വര്‍ സ്റ്റേഷനിലെത്തിയപ്പോള്‍ ഒരു വനിതാ കോണ്‍സ്റ്റബിള്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ, ആ കോണ്‍സ്റ്റബിള്‍ തന്നെ മോശം വാക്കുകള്‍ പറഞ്ഞുവെന്നും അപ്പോള്‍ പുരുഷ ഉദ്യോഗസ്ഥര്‍ കൂടി സ്‌റ്റേഷനിലെത്തുകയും സൈനികനോട് രേഖാമൂലമുള്ള മൊഴി ആവശ്യപ്പെട്ടു.മാത്രമല്ല ഞങ്ങളുടെ കേസെടുക്കാന്‍ അവര്‍ വിസമ്മതിച്ചു.
ഇത് ചോദ്യം ചെയ്തപ്പോള്‍ പോലീസുകാര്‍ സൈനിക ഉദ്യോഗസ്ഥനെ ജയില്‍ മുറിയിലേക്ക് തള്ളിയിടുകയായിരുന്നു. ഒരു സൈനിക ഉദ്യോഗസ്ഥനെ കസ്റ്റഡിയില്‍ വയ്ക്കാന്‍ കഴിയില്ലെന്ന് ഞാന്‍ അവരോട് ശബ്ദമുയര്‍ത്തിയപ്പോള്‍ രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ എന്നെ ആക്രമിച്ചു, ഞാന്‍ തിരിച്ചടിക്കുകയും അവരില്‍ ഒരാളെ കടിക്കുകയും ചെയ്തു, പക്ഷേ അവര്‍ തന്നെ ജാക്കറ്റ് കൊണ്ട് കെട്ടി ഒരു മുറിയില്‍ ഉപേക്ഷിച്ചു. കുറച്ചു സമയം കഴിഞ്ഞ്, ഒരു പുരുഷ ഉദ്യോഗസ്ഥന്‍ വാതില്‍ തുറന്ന് എന്റെ മുകളില്‍ പലതവണ ചവിട്ടി…’മാത്രമല്ല, അയാള്‍ തന്റെ പാന്റും താഴെയിറക്കുകയും ബലമായി പാന്റ് നീക്കം ചെയ്യുകയും ചെയ്തുവെന്നും യുവതി പറഞ്ഞു.
കഴിഞ്ഞ ദിവസം യുവതിയും സുഹൃത്തും മദ്യപിച്ച് ഡ്യൂട്ടിയിലായിരുന്ന ഉദ്യോഗസ്ഥനെ ആക്രമിക്കുകയും പോലീസ് സ്റ്റേഷനുള്ളിലെ കമ്പ്യൂട്ടറുകളും ഫര്‍ണിച്ചറുകളും നശിപ്പിക്കുകയും ചെയ്തിരുന്നുവെന്നും ഇതില്‍ സൈനികനെയും യുവതിയെയും അറസ്റ്റ് ചെയ്യുകയും ഈ ആഴ്ച ഒഡീഷ ഹൈക്കോടതി യുവതിക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. സൈനിക ഉദ്യോഗസ്ഥന്റെ കാറില്‍ നിന്ന് മദ്യക്കുപ്പി കണ്ടെത്തിയിരുന്നു. കേസില്‍ യുവതിയുടെ പരാതി അന്വേഷിക്കുകയാണെന്നും ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ അഞ്ച് പോലീസുകാരെ ‘ഗുരുതരമായ പെരുമാറ്റദൂഷ്യത്തിന്’ അച്ചടക്കനടപടികള്‍ വരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് ആരോപണവിധേയമായ സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഒഡീഷ പോലീസ് എച്ച്ക്യു പറഞ്ഞു.