നടിയെ ആക്രമിച്ച കേസ് : പള്‍സര്‍ സുനിക്ക് ഏഴര വര്‍ഷത്തിനുശേഷം ജാമ്യം

കർശന ഉപാധികളോടെയാണ് പൾസർ സുനിയെ വിചാരണ കോടതി ജാമ്യത്തിൽ വിട്ടിരിക്കുന്നത്.

പള്‍സര്‍ സുനി

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയ്ക്ക് ജാമ്യം. കർശന ഉപാധികളോടെയാണ് പൾസർ സുനിയെ വിചാരണ കോടതി ജാമ്യത്തിൽ വിട്ടിരിക്കുന്നത്. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനി പുറത്തേക്കെത്തുന്നത്.

സാക്ഷികളെ സ്വാധീനിക്കരുതെന്ന് കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്. ഒരു സിമ്മിൽ കൂടുതൽ ഉപയോഗിക്കാൻ പാടില്ല, അനുമതിയിലാതെ വിചാരണ കോടതിയുടെ പരിതി വിട്ട് പോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, ഒരു ലക്ഷം രൂപയും രണ്ട് ആൾ ജാമ്യം എന്നിവയാണ് കോടതി നൽകിയിരിക്കുന്ന വ്യവസ്ഥകൾ.

കൂടാതെ ഉപയോ​ഗിക്കുന്ന സിമ്മിന്റെ വിവരങ്ങൾ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കണമെന്നും കോടതി നിർദേശം നൽകി. അതോടൊപ്പം പൾസർ സുനിയുടെ സുരക്ഷ റൂറൽ പോലീസ് ഉറപ്പാക്കണം എന്ന് കോടതി നിർദേശിച്ചു. നടിയെ അക്രമിച്ച കേസിൽ സുപ്രീം കോടതിയാണ് പൾസർ സുനിക്ക് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥകൾ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നാണ് സുപ്രീംകോടതി നിർദേശം നൽകിയിരുന്നത്. എറണാകുളം സബ് ജയിലിലാണ് പൾസർ സുനി കഴിഞ്ഞിരുന്നത്. 2017- ഫെബ്രുവരി 23 മുതൽ സുനി ജയിലിലാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments