ഊഞ്ഞാല്‍ ആടുന്നതിനിടയില്‍ സിമൻ്റ് തൂണ് ഇളകി ദേഹത്ത് വീണ് നാലു വയസ്സുകാരന് ദാരുണാന്ത്യം

ഋതികിൻ്റെ അച്ഛന് സുഖമില്ലാത്തതിനാല്‍ മാതാപിതാക്കള്‍ രണ്ടുപേരും ആശുപത്രിയില്‍ പോയതിനിടെയായിരുന്നു അപകടം

four-year-old boy

തിരുവനന്തപുരം: കാരക്കോണം ത്രേസ്യാപുരത്ത് ഊഞ്ഞാല്‍ ആടുന്നതിനിടയില്‍ സിമൻ്റ് തൂണ് ഇളകി ദേഹത്ത് വീണ് നാലു വയസ്സുകാരന് ദാരുണാന്ത്യം. രാജേഷ്- ചിഞ്ചു ദമ്പതിമാരുടെ മകൻ ഋതിക്(4) ആണ് മരിച്ചത്. ഋതികിൻ്റെ അച്ഛന് സുഖമില്ലാത്തതിനാല്‍ മാതാപിതാക്കള്‍ രണ്ടുപേരും ആശുപത്രിയില്‍ പോയതിനിടെയായിരുന്നു അപകടം. കുട്ടിയെ സമീപത്തെ ബന്ധുവിൻ്റെ വീട്ടില്‍ ഏല്‍പ്പിച്ചായിരുന്നു ഇരുവരും പോയത്.

വീടിനോട് ചേർന്ന് സിമൻ്റ് തൂണില്‍ സാരി ഉപയോഗിച്ച്‌ കെട്ടിയ ഊഞ്ഞാലില്‍ ആടുന്നതിനിടെ സിമൻ്റ് തൂണ് തകർന്ന് കുഞ്ഞിൻ്റെ പുറത്തു വീഴുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ കാരക്കോണം മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കാരക്കോണം മെഡിക്കല്‍ കോളേജ് മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാജേഷ്- ചിഞ്ചു ദമ്പതിമാരുടെ മൂന്നാമത്തെ മകനാണ് ഋതിക്. സഹോദരങ്ങള്‍: റിയ രാജേഷ്, റിഥു രാജേഷ്

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments