ചെന്നൈ; ചെന്നൈയില്‍ സ്യൂട്ട്‌കേസിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. വെട്ടിനുറുക്കിയ നിലയിലായിരുന്നു മൃതദേഹം. തൊറൈപ്പാക്കത്തെ ഐ ടി ഇടനാഴിക്ക് സമീപമാണ് മൃതദേഹമടങ്ങിയ സ്യൂട്ട്കേസ് കണ്ടെത്തിയത്. മറ്റെവിടെ യെങ്കിലും വെച്ച് കൊലപ്പെടുത്തി ഇവിടെ കൊണ്ടിട്ടതാണെന്നാണ് പ്രാഥമിക നിഗമനം. സ്യൂട്ട്‌കേസ് കണ്ടെത്തിയത് ജനവാസ മേഖലയായതിനാല്‍ തന്നെ അതിനാണ് സാധ്യതയെന്ന് പോലീസ് സംശയിക്കുന്നു.
ബാഗില്‍ നിന്ന് രക്തം ഒലിച്ചിറങ്ങുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വെട്ടിനുറുക്കിയ നിലയില്‍ സ്ത്രീയുടെ ശരീരം കണ്ടെത്തിയത്. സ്യൂട്ട്കേസില്‍ മൃതദേഹം കണ്ടെത്തിയ മൃതദേഹം മാധവരം സ്വദേശിയാ ദീപയുടെതാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ദീപ ഒരു ലൈംഗിക തൊഴിലാളിയാണ്.
സംഭവുമായി ബന്ധപ്പെട്ട് മണി എന്ന വ്യക്തിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സ്യൂട്ട്‌കേസ് കണ്ടെടുത്ത സ്ഥലത്തുനിന്ന് 100 മീറ്റര്‍ അകലെയാണ് ഇരുപത്തിമൂന്നുകാരനായ മണി താമസിക്കുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അധികാരികള്‍ വ്യക്തമാക്കി.