
രാഹുല്‍ ഗാന്ധി ഇന്ത്യ വിരുദ്ധ ശക്തികളുടെ പിന്തുണ തേടുന്നുവെന്ന് ജെ പി നഡ്ഡ
ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ, രാഹുല്‍ ഗാന്ധിയുടെ ഇന്ത്യ വിരുദ്ധ പ്രസ്താവനകളെ സംബന്ധിച്ച് കടുത്ത വിമര്‍ശനം ഉയര്‍ത്തി. “രാഹുല്‍ ഗാന്ധി ഇന്ത്യ വിരുദ്ധ ശക്തികളുമായാണ് കൂട്ടൂകെട്ട് നടത്തുന്നത്” എന്നായിരുന്നു നഡ്ഡയുടെ കുറ്റപത്രം. കോൺഗ്രസ്സ് രാഹുല്‍ ഗാന്ധിയുടെ പേരില്‍ അഭിമാനിക്കുന്നതിനുള്ള കാരണം എന്തെന്ന് നഡ്ഡ ചോദിച്ചു.കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രിക്ക് അയച്ച കത്തിനുള്ള മറുപടിയായാണ് നഡ്ഡയുടെ പരാമര്‍ശം.
രാജ്യത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞ ‘പാഴായ ഉത്പന്നം’ വീണ്ടും തേച്ചുമിനുക്കിയെടുക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും നഡ്ഡ പരിഹസിച്ചു. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെയും മറ്റ് പ്രശസ്ത രാഷ്ട്രീയ നേതാക്കളെയും അവഹേളിച്ച പ്രസ്താവനകളുമായി ബന്ധപ്പെട്ട ചരിത്രവും ഓര്‍മ്മിപ്പിച്ചു.
പ്രതിപക്ഷ നിരയിലെ നമ്പര്‍ വണ്‍ ഭീകരനാണ് രാഹുല്‍ഗാന്ധിയെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് രാഹുല്‍ഗാന്ധിക്കെതിരെ മോശം പദപ്രയോഗം നടത്തുന്ന ബിജെപി നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രിക്ക് കത്തയച്ചത്.