ഇസ്രായേല്‍; കഴിഞ്ഞ ദിവസം നടന്ന പേജര്‍ സ്‌ഫോടനത്തിനും വോക്കി ടോക്കി പൊട്ടിത്തെറിയ്ക്കും പിന്നാലെ ഇസ്രായേലിനെതിരെ ആക്രമണം ശക്തമാക്കി ഹിസ്ബുള്ള. പോരാളികളെ നേരിടാനായി എന്ത് തരത്തിലുള്ള യുദ്ധ തന്ത്രവും പയറ്റുകയാണ് നിലവില്‍ ഇസ്രായേലും ലെബനും. ഇപ്പോഴിതാ കഴിഞ്ഞ ദിവസം നടന്ന സ്‌ഫോടന പരമ്പരകള്‍ക്ക് പകരമായി ലെബനന്‍ അതിര്‍ത്തിയില്‍ വ്യാഴാഴ്ച ഹിസ്ബുള്ള ഭീകര സംഘടന മിസൈല്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ ഇസ്രായേലില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു.
റാമിം റിഡ്ജ് മേഖലയിലാണ് ഹിസ്ബുള്ള ആക്രമണം ഉണ്ടായത്. ഐഡിഎഫ് സ്ഥാനം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഭീകരസംഘടന അവകാശപ്പെട്ടു. ഹിസ്ബുള്ളയും ഇസ്രായേലും തമ്മില്‍ അതിര്‍ത്തി കടന്നുള്ള പോരാട്ടം പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ഏറ്റവും മാരകമായ ആക്രമണമായിരുന്നു കഴിഞ്ഞ ദിവസം കണ്ടത്.
ലെബനനുമായുള്ള അതിര്‍ത്തിയില്‍ രൂക്ഷമായ പിരിമുറുക്കങ്ങള്‍ക്കിടയിലാണ് ഈ സംഭവങ്ങള്‍ ഉണ്ടായത്. ഒരു തുറന്ന യുദ്ധത്തിലേക്ക് നീങ്ങാന്‍ ഇരുപക്ഷവും ഇതുവരെ തയ്യാറായിട്ടില്ലെങ്കിലും എന്നാല്‍ സമീപകാല സംഭവങ്ങള്‍ നോക്കുമ്പോള്‍ ഏത് നിമിഷവും അത്തരത്തിലൊരു യുദ്ധം ഉണ്ടാകുമെന്നത് തീര്‍ച്ചയാണ്.