മ്യാൻമർ അതിർത്തിയിൽ 31000 കോടി മുടക്കി വേലി കെട്ടാൻ ഇന്ത്യ

ഈ അതിർത്തിയാണ് മണിപ്പൂരിലെ കലാപത്തിൻ്റെ മൂലകാരണം എന്ന് അമിത് ഷാ പറഞ്ഞു.

India Myanmar Fence

ന്യൂ​ ഡ​ൽ​ഹി: മ്യാ​ൻ​മ​റു​മാ​യുള്ള അതിർത്തി വേലികെട്ടി അടയ്ക്കാൻ ഇ​ന്ത്യ. 31,000 കോ​ടി രൂ​പ മു​ട​ക്കി 1,643 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലാ​കും വേ​ലി​കെ​ട്ടി അടയ്ക്കുക. അ​ന​ധി​കൃ​ത ആ​യു​ധ​ക്ക​ട​ത്തി​ന്‍റെ​യും മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ന്‍റെ​യും പേ​രി​ല്‍ കു​പ്ര​സി​ദ്ധി നേ​ടി​യ അ​തി​ര്‍​ത്തി​യാ​ണ് ഇന്ത്യ വേലികെട്ടി അടയ്ക്കുക. ഈ അതിർത്തിയാണ് മണിപ്പൂരിലെ കലാപത്തിൻറെ മൂലകാരണം എന്ന് അമിത് ഷാ പറഞ്ഞു.

മ്യാൻമർ ഇന്ത്യ അ​തി​ർ​ത്തി​യിൽ 30 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ വേ​ലി​കെ​ട്ട​ൽ പൂ​ർ​ത്തി​യാ​യ​താ​യും കേ​ന്ദ്ര ആഭ്യന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​വ്യക്തമാക്കി. സു​ര​ക്ഷ സം​ബ​ന്ധി​ച്ച മ​ന്ത്രി​സ​ഭാ സ​മി​തി വേലികെട്ടൽ പ​ദ്ധ​തി​ക്ക് ത​ത്വ​ത്തി​ല്‍ അം​ഗീ​കാ​രം ന​ല്‍​കി.

ഇ​ന്ത്യ​യി​ലേ​യും മ്യാ​ൻ​മ​റി​ലെ​യും അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ള്‍​ക്ക് രേ​ഖ​ക​ളൊ​ന്നു​മി​ല്ലാ​തെ അതിര്‍ത്തി​യി​ല്‍​ ഇ​രു​വ​ശ​ത്തേ​ക്കും 16 കി​ലോ​മീ​റ്റ​ര്‍ വ​രെ സ​ഞ്ച​രി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​രു​ന്ന ഇ​ന്ത്യ-​മ്യാ​ൻ​മ​ർ ഫ്രീ ​മൂ​വ്‌​മെ​ന്‍റ് റെ​ജിം (എ​ഫ്എം​ആ​ര്‍) കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​ന്ത്യ​യു​ടെ 2018-ലെ ​ആ​ക്ട് ഈ​സ്റ്റ് ന​യം പ്ര​കാ​ര​മാ​യി​രു​ന്നു ഇ​ത് റദ്ദാക്കിയത്.

അ​തി​ര്‍​ത്തി​യി​ല്‍ വേ​ലി​ക്കൊ​പ്പം റോ​ഡു​ക​ളും ഇ​ന്ത്യ നി​ര്‍​മ്മി​ക്കും. മ​ണി​പ്പു​ര്‍, മി​സോ​റാം, നാ​ഗാ​ലാ​ന്‍​ഡ്, അരുണാ​ച​ല്‍ പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളു​മാ​യാ​ണ് മ്യാ​ൻ​മ​റിന് അ​തി​ര്‍​ത്തിയുള്ളത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments