NationalTechnology

ചന്ദ്രനില്‍ പോയി മടങ്ങിവരാന്‍ ഐഎസ്ആര്‍ഒയ്ക്ക് അനുമതി നല്‍കി മോദി സര്‍ക്കാര്‍

ചാന്ദ്രയാന്‍ 4 ദൗത്യത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. ചന്ദ്രനില്‍ ഇറങ്ങിയ ശേഷം ഭൂമിയിലേയ്ക്ക് മടങ്ങുന്നതിനുള്ള സാങ്കേ തിക വിദ്യകള്‍ വികസിപ്പിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനുമായിട്ടുള്ള പദ്ധതിയാണ് ചാന്ദ്രയാന്‍ 4 ല്‍ ഉള്‍പ്പെടുത്തിയിരിക്കു ന്നത്. ചന്ദ്രനില്‍ നിന്ന് സാംപിളുകള്‍ ശേഖരിക്കാനും അത് ഭൂമിയില്‍ വിശകലനം ചെയ്യാനും ഇതുവഴി സാധിക്കും. പ്രധാനമന്ത്രി യുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇതിനായി വകയിരുത്തിയിരിക്കുന്നത് 2,104 കോടി രൂപയാണ്.

കൂടാതെ ദൗത്യം പൂര്‍ത്തിയാക്കുന്നതിനായി 34 മാസത്തെ ദൈര്‍ഘ്യവും നിശ്ചയിച്ചിട്ടുണ്ട്. ബഹിരാകാശ പേടകങ്ങളുടെ വികസനവും വിക്ഷേപണവും ഐ എസ് ആര്‍ ഒയ്ക്കായിരിക്കും.വ്യവസായ- അക്കാദമിക് പങ്കാളിത്തത്തോടെ അനുമതി ലഭിച്ച് 36 മാസത്തിനുള്ളില്‍ ദൗത്യം പൂര്‍ത്തിയാക്കാനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

എല്ലാ നിര്‍ണ്ണായക സാങ്കേതിക വിദ്യകളും തദ്ദേശീയമായി വികസിപ്പിച്ചെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ദൗത്യം സാഷാത്ക രിക്കാന്‍ വിവിധ വ്യവസായങ്ങളുടെ പിന്തുണ ആവശ്യമായതിനാല്‍ കൂടുതല്‍ തൊഴില്‍ അവസര സാധ്യതകളും ഇതിലൂടെ ഉണ്ടാ കുമെന്നും മന്ത്രി സഭ വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *