ഒരു കാലിത്തൊഴുത്ത് നിർമ്മിക്കാൻ എത്ര രൂപ വേണം ? പശുക്കൾ കൂടുതലാണെങ്കിൽ തുക കൂടുമെങ്കിലും ലക്ഷകണക്കിന് രൂപയാകുമോ ? എന്നാൽ പിണറായി വിജയൻറെ കാലിത്തൊഴുത്ത് സ്വർണ്ണം കൊണ്ട് നിർമിക്കുന്നതായിരിക്കും.
അതിനാൽ അതിനായി മാത്രം വർഷാവർഷം ലക്ഷക്കണക്കിന് രൂപയാണ് പിണറായി വിജയൻ ചെലവഴിക്കുന്നത്. അത്തരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ 42.50 ലക്ഷം രൂപയ്ക്ക് കാലിത്തൊഴുത്ത് നിർമ്മിച്ചത് വിവാദമായതെല്ലാം നമുക്കറിയാവുന്ന കാര്യമാണ്. കാലിത്തൊഴുത്ത് പോട്ടെ..ചാണക കുഴി ക്ലിഫ് ഹൗസിൽ നിർമ്മിച്ചത്തിനു 4.40 ലക്ഷമായിരുന്നു ബാലേട്ടൻ വാരിയെറിഞ്ഞത്. എന്നാൽ ഇത്രയും കാലിത്തൊഴുത്തിനും ചാണകക്കുഴിക്കും ലക്ഷങ്ങൾ വാരിയെറിയുന്ന പിണറായി സർക്കാർ പാവപ്പെട്ട കർഷകർക്ക് നൽകുന്ന തുക നിങ്ങൾ അറിയണം.
കേരളത്തെയാകെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു വയനാട് ഉരുൾപൊട്ടൽ. ആ വയനാട് ദുരന്തത്തിൽ 111 കർഷകർക്കാണ് കാലിതൊഴുത്ത് നഷ്ടപ്പെട്ടത്. SDRF നോംസ് പ്രകാരം കാലിതൊഴുത്ത് നിർമ്മിക്കാൻ ഒരു കർഷകന് അനുവദിക്കുന്നത് 3000 രൂപ മാത്രമാണ്. അത് പ്രകാരം കേന്ദ്രത്തിന് സമർപ്പിച്ച മെമ്മോറാണ്ടത്തിൽ 111 കർഷകർക്ക് കാലിതൊഴുത്തിനായി തയ്യാറാക്കിയ എസ്റ്റിമേറ്റ് തുക വെറും 3.33 ലക്ഷം രൂപ മാത്രമാണ്.
അതായത്, കർഷകരുടെ കാലിതൊഴുത്ത് നിർമ്മാണത്തിന് 3000 രൂപയും മുഖ്യമന്ത്രിയുടെ കാലിതൊഴുത്തിന് 42.50 ലക്ഷവും. എന്താ അല്ലെ ? അതേസമയം, വയനാട് ദുരന്തത്തിൽ 1550 വീടുകൾ പൂർണമായും തകർന്നിരുന്നു. 20.21 കോടി രൂപയാണ് വീടിൻ്റെ എസ്റ്റിമേറ്റ്.
ഭാഗികമായി തകർന്നത് 452 വീടുകൾക്ക് നൽകിയിരിക്കുന്ന എസ്റ്റിമേറ്റ് തുക 29. 38 ലക്ഷം മാത്രമാണ്. കൂടാതെ, ദുരന്തത്തിൽ തകർന്ന 35 കുടിലുകൾക്കായി തീരുമാനിച്ചിരിക്കുന്ന എസ്റ്റിമേറ്റ് തുക 2.80 ലക്ഷം മാത്രമാണ്. എന്തായാലും മുഖ്യമന്ത്രിക്ക് വേണ്ടി ഖജനാവിൽ നിന്ന് ചെലവഴിക്കുന്ന ധൂർത്തിൻ്റെ ആഴം ഇതിൽ നിന്ന് വ്യക്തമാണ്. ജനങ്ങൾ എങ്ങനെ ജീവിച്ചാലും തന്റെയും തന്റെ മക്കളുടെയും ബാങ്ക് ബാലൻസ് കൂടിയിരിക്കണം എന്നതാണ് മുഖ്യന്റെ ലക്ഷ്യം.