NationalNews

മധ്യപ്രദേശില്‍ 21 വയസുള്ള തത്തയുടെ കഴുത്തിലെ ട്യൂമര്‍ നീക്കം ചെയ്തു

20 ഗ്രാമുള്ള ട്യൂമര്‍ നീക്കം ചെയ്തത് രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍

സത്ന :മധ്യപ്രദേശിലെ സത്ന ജില്ലയില്‍ 21 വയസുള്ള തത്തയുടെ കഴുത്തിലെ ട്യൂമര്‍ നീക്കി. അതിന്റെ ചികിത്സയ്ക്കായി സത്‌നയിലെ ജില്ലാ മൃഗാശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടന്നത്. ഏകദേശം രണ്ട് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന സര്‍ജറിയായിരുന്നു ഇതെന്നും 20 ഗ്രാമോളം വരുന്ന മുഴയാണ് തത്തയുടെ കഴുത്തില്‍ നി്ന്ന് നീക്കം ചെയ്തതെന്നും ഡോക്ടര്‍ ബാലേന്ദ്ര സിംഗ് അറിയിച്ചു. ഇപ്പോള്‍ തത്ത തത്ത അപകടനില തരണം ചെയ്തുവെന്നും അത് ആരോഗ്യവതിയുമാണെന്നും ജില്ലയില്‍ ആദ്യമായാണ് ഒരു പക്ഷിയില്‍ ട്യൂമര്‍ കണ്ടെത്തുന്നതെന്നും മൃഗ ഡോക്ടര്‍ വ്യക്തമാക്കി.

മുഖ്തിയാര്‍ ഗഞ്ച് പ്രദേശത്തെ താമസക്കാരനായ ചന്ദ്രഭന്‍ വിശ്വകര്‍മയുടേതാണ് തത്ത. ഏകദേശം ആറ് മാസം മുന്‍പാണ് തത്തയുടെ കഴുത്തില്‍ ഒരു മുഴ പ്രത്യക്ഷപ്പെട്ടത്. അത് ക്രമേണ വര്‍ദ്ധിക്കുകയും തത്ത വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടുകയും ചെയ്തു. അതിന് ശരിയായി ശബ്ദം ഉണ്ടാക്കാനോ ഭക്ഷണം കഴിക്കാനോ കഴിഞ്ഞില്ല.

ഇതേത്തുടര്‍ന്നാണ് ഉടമ അതിന്റെ ചികിത്സയ്ക്കായി സെപ്റ്റംബര്‍ 14 ശനിയാഴ്ച ഞങ്ങളെ സമീപിച്ചത്. തത്തയുടെ ഭാരം 98 ഗ്രാം ആയിരുന്നു, തത്തയില്‍ നിന്ന് 20 ഗ്രാമോളം ട്യൂമര്‍ ഉണ്ടായിരുന്നു.ഇന്നലെയും തത്തയെ പരിശോധിച്ചിരുന്നുവെന്നും ഇപ്പോള്‍ അതിന് ശരിയായി ഭക്ഷണം കഴിക്കാനാകുന്നുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *