
ഭർത്താവ് അമൽ നീരദിന്റെ നിർബന്ധപ്രകാരമാണ് ബോഗയ്ൻവില്ലയിലെ വേഷം ചെയ്തതെന്ന് നടി ജ്യോതിർമയി. വലിയൊരു കാലയളവിന് ശേഷമാണ് സിനിമയിൽ അഭിനയിക്കുന്നത്. എന്നാൽ വലിയൊരു കാലയളവിൽ തന്നെ ആരും സിനിമയിലേക്ക് വിളിച്ചില്ലെന്നാണ് ജ്യോതിർമയി പറയുന്നത്.
“സ്തുതി ഗാനത്തിലെ ഡാൻസിലെ കുറിച്ച് ആദ്യം കേട്ട സമയത്ത് നല്ല ടെൻഷൻ ഉണ്ടായിരുന്നു. എങ്ങനെ ചെയ്യുമെന്നായിരുന്നു ചിന്ത. കൊറിയോഗ്രാഫർ വളരെ സിമ്പിൾ ആയിട്ടായിരുന്നു സ്റ്റെപ്പ് പഠിപ്പിച്ച് തന്നത്. ഡാൻസൊക്കെ ചെയ്തിട്ട് വർഷങ്ങളായി. ദൈവമേ… ഇതിന് ഞാനില്ല എന്നൊരു നിമിഷം ഓർത്തു പോയി. പിന്നെ ഡാൻസിൽ നിന്നും എങ്ങനെ പിന്മാറാമെന്നാണ് ചിന്തിച്ചത്. സ്തുതി ഡാൻസിൽ നിന്നും രക്ഷപ്പെടുന്നതിനായി കാല് തല്ലി ഒടിച്ചാലോ എന്നുവരെ ചിന്തിച്ചുപോയെന്നും ജ്യോതിർമയി പറയുന്നു”.
കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസിൽ, ജ്യോതിര്‍മയി എന്നിവരാണ് ബോഗയ്ൻവില്ലയിലെ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ഒക്ടോബർ 17 ന് ചിത്രം തിയേറ്ററുകളിലെത്തും.