
ലെബനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് ആയിരകണക്കിന് ഹിസ്ബുള്ള അംഗങ്ങള്‍ക്ക് പരിക്കേറ്റു
ഒരു വര്‍ഷത്തെ ഏറ്റവും വലിയ സുരക്ഷാ ലംഘനമാണിതെന്ന് ഹിസ്ബുള്ള
ഇസ്രായേല്‍; ലെബനില്‍ ആശയ വിനിമയ ഉപകരണമായ പേജറുകള്‍ പൊട്ടിത്തെറിച്ച് അപകടം.നിരവദി ഹിസ്ബുള്ള അംഗങ്ങള്‍ക്ക് പരിക്കേറ്റു.ഇസ്രായേല്‍ ഐ ഹാക്കിങ്ങിന്റെ ഫലമാണ് സ്‌ഫോടനങ്ങള്‍ക്ക് കാരണമെന്നാണ് ലെബനീസ് വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. ഏകദേശം ആയിരത്തില്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും എണ്ണം ഇനിയും ഉയരുമെന്നും ലെബനീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
ഒരേസമയം പലയിടത്തായിട്ടാണ് സ്‌ഫോടനം നടന്നത്. ലെബനിലെ ഇറാന്‍ അംബാസഡര്‍ മൊജ്തബ അമാനിക്കും പരിക്കേറ്റിട്ടുണ്ട്. ഹിസ്ബുള്ള ഇസ്രായേലുമായി നടത്തിയ യുദ്ധത്തിന്‍രെ ഒരു വര്‍ഷത്തെ ഏറ്റവും വലിയ സുരക്ഷാ ലംഘനമാണ് ഇപ്പോള്‍ നടന്ന തെന്നും സ്‌ഫോടനങ്ങള്‍ ബെയ്‌റൂട്ടിലും തെക്കന്‍ ലെബനിലും വ്യാപകമായ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. ഡമാസ്‌കസിലെ ആശുപത്രിയിലാണ് പരിക്കേറ്റ ഹിസ്ബുള്ള അംഗങ്ങളെ പ്രവേശിപ്പിച്ചിരിക്കുന്നത്.