ബംഗളൂരു; ബംഗളൂരുവില്‍ വനിതയെ ഓട്ടോ ഡ്രൈവര്‍ മര്‍ദിക്കുകയും ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ ഓട്ടോ ഡ്രൈവര്‍ മുത്തുരാജിന് മുപ്പതിനായിരം രൂപ പിഴയൊടുക്കണമെന്നും നാല് ദിവസം ജയിലില്‍ കിടക്കണമെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് യുവതിയ്ക്ക് നെരെ ഓട്ടോ ഡ്രൈവറുടെ ആക്രമണം നടന്നത്. ആക്രമണം നടത്തുകയും ഓട്ടോയില്‍ ഇനി യാത്ര പോകാനാകില്ലെന്ന് യുവതി പറഞ്ഞതോടെയാണ് ഡ്രൈവര്‍ യുവതിയെ ആക്രമിച്ചത്.
സെക്ഷന്‍ 74, 352 എന്നിവ പ്രകാരമുള്ള കുറ്റമാണ് ഡ്രൈവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡ്രൈവറുടെ പ്രവൃത്തി അംഗീകരിക്കാനാകില്ലെന്നും വിഷയം കോടതി ഗൗരവത്തോടെയാണ് കാണുന്നതെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
”ഇതൊരു തെമ്മാടി പ്രവൃത്തിയായിരുന്നു. ഒരു യുവതിയെ പകല്‍ പ്രതികള്‍ അസഭ്യം പറയുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തു, എല്ലാം അവള്‍ ഒരു റൈഡ് റദ്ദാക്കിയതിനാലാണ്. അത്തരം പെരുമാറ്റം നല്ലതല്ല. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റിയത് കോടതി വിഷയം ഗൗരവമായി കാണുന്നുവെന്നതിന്റെ തെളിവാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.