CrimeNational

പതിനഞ്ചു വയസുകാരിയെ സൗഹൃദം നടിച്ച് പീഡനത്തിനിരയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍

ഉത്തര്‍പ്രദേശ്; ഉത്തര്‍ പ്രദേശില്‍ പതിനഞ്ചുവയസുകാരിയെ സൗഹൃദം നടിച്ച് പീഡനത്തിനിരയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍.ഇരുപത്തിയാറുകാരനായ മുഹമ്മദ് അഫ്താബ് ആണ് അറസ്റ്റിലായത്.തിങ്കളാഴ്ച്ചയാണ് സംഭവം നടന്നത്. ബാരാബങ്കി യിലെ കോച്ചിംഗ് സെന്ററിലേക്ക് പോകുകയായിരുന്ന പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് കുട്ടിയുമായി സൗഹൃദമുള്ള യുവാവ് തന്റെ സുഹൃത്തിന്റെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്. ഫത്തേപൂരിലാണ് സുഹൃത്തിന്റെ വീട്. സംഭവം നടക്കുമ്പോള്‍ യുവാവിന്റെ സുഹൃത്തും അവിടെ ഉണ്ടായിരുന്നുവെന്നും അയാളും തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നും കുട്ടി പോലീസിന് മൊഴി നല്‍കി.

പുറത്തുള്ളവര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായി രുന്നുവെന്നും എന്നാല്‍ കുറച്ച് സമയത്തിന് ശേഷം അടച്ചിട്ട വീടിനുള്ളില്‍ നിന്ന് ആരോ നിലവിളിക്കുന്നത് കേട്ട് അയല്‍ക്കാര്‍ അവിടെ എത്തുകയായിരുന്നു വെന്നും തുടര്‍ന്ന് ചിലര്‍ പൂട്ട് തകര്‍ത്ത് അഫ്താബിനെയും സുഹൃത്തിനെയും പിടികൂടി തങ്ങളെ വിളിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

അഫ്താബിനെ പോലീസിന് കൈമാറിയപ്പോള്‍ സുഹൃത്ത് രക്ഷപ്പെടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ‘തിങ്കളാഴ്ച കോച്ചിംഗിന് പോകാനാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് പോയതെന്ന് പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പിതാവിന്റെ പരാതിയില്‍ പ്രതികള്‍ക്കെതിരെ പോക് സോ കേസ് രജിസ്റ്റര്‍ ചെയ്തതായി കോട്വാലി ഇന്‍സ്‌പെക്ടര്‍ ഡികെ സിംഗ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *