ശ്രീക്കുട്ടി വിവാഹമോചിത, ഇരുവരുടെയും സൗഹൃദം ഡോക്ടര്‍ കരുനാഗപ്പള്ളിയില്‍ വന്നതോടെ
കൊല്ലം; മൈനാഗപ്പള്ളിയില്‍ കാര്‍ ശരീരത്തിലൂടെ കയറി സ്‌കൂട്ടര്‍ യാത്രിക മരിച്ച സംഭവത്തില്‍ പ്രതികള്‍ രണ്ട് പേര്‍ തന്നെയാണെന്ന് പൊലീസ് കണ്ടെത്തി. വാഹനത്തില്‍ മൂന്നാമതൊരാള്‍ കൂടി ഉണ്ടായിരുന്നില്ലായെന്ന് പോലീസ് സ്ഥിരീകരിച്ചു. ഞായാറാഴ്ച്ചയാണ് ദാരുണമായ സംഭവം കൊല്ലം മൈനാഗപ്പള്ളി ആനൂര്‍ കാവില്‍ നടന്നത്. സ്‌കൂട്ടര്‍ യാത്രികരായ സ്ത്രീകളെ ഇടിച്ച് വീഴ്ത്തിയ ശേഷം വീണു കിടന്ന സ്ത്രീയുടെ ശരീരത്തിലൂടെ കാര്‍ കയറി ഇറങ്ങുകയായിരുന്നു. വണ്ടി എടുക്കരുതെന്ന് സമീപ വാസികള്‍ പറഞ്ഞെങ്കിലും പ്രതികള്‍ കാര്‍ ഓടിച്ച് പോവുകയായിരുന്നു.
സംഭവത്തില്‍ കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് അജ്മലിനെയും (29) വനിതാ ഡോക്ടറായ നെയ്യാറ്റിന്‍കര സ്വദേശി ശ്രീക്കുട്ടി യെയും(27) പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികള്‍ സംഭവ സമയത്ത് മദ്യപിച്ചിരുന്നുവെന്നും പോലീസ് കണ്ടെത്തിയിരുന്നു, കോയമ്പത്തൂരില്‍ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ ശ്രീക്കുട്ടി അടുത്തിടെയാണ് കരുനാഗപ്പള്ളിയിലെ ആശുപത്രിയില്‍ ജോലിക്കെത്തിയത്. സംഭവം പുറത്ത് വന്നതോടെ ശ്രീക്കുട്ടിയെ ജോലിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. അജ്മലിനെ കരുനാഗപ്പള്ളിയില്‍ വെച്ചാണ് ശ്രീക്കുട്ടി കമ്ടുമുട്ടുന്നത്.
പിന്നീട് ഈ സൗഹൃദം വളരുകായായിരുന്നു. അജ്മലിനെതിരെ മുന്‍പേ തന്നെ കേസുകളുണ്ട്. ശ്രീക്കുട്ടി വിവാഹമോചിതയാണ്. കരുനാഗപ്പള്ളിയില്‍ വനിതാ ഡോക്ടര്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ സ്ഥിരം മദ്യസല്‍ക്കാരം ഉണ്ടായിരുന്നുവെന്നും തിരുവോണ ദിനത്തില്‍ ഒരു സുഹൃത്തിന്‍രെ വീട്ടില്‍ നിന്ന് മദ്യപിച്ച ശേഷം മടങ്ങിയപ്പോഴാണ് അപകടം നടന്നതെന്നും പോലീസ് പറയുന്നു. ഇരുവര്‍ക്കെതിരെയും മനപൂര്‍വ്വമായ നരഹത്യ കേസാണ് പോലീസ് ചുമത്തിയിരിക്കുന്നത്.