മൈനാഗപ്പള്ളി ആനൂർകാവിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി കാർ കയറ്റിയ സംഭവത്തിൽ അറസ്റ്റിലായ അജ്മലിനൊപ്പം കാറിൽ സഞ്ചരിച്ചിരുന്ന ഡോ. ശ്രീകുട്ടിയെ ജോലിയിൽ നിന്ന് പുറത്താക്കി. വിവരം കരുനാഗപ്പള്ളിയിലെ സ്വാകാര്യ ആശുപത്രി മാനേജ്മെന്റാണ് അറിയിച്ചത്. സംഭവത്തിൽ പ്രതിഷേധം ഉയർന്നതോടെയാണ് ഈ നടപടി സ്വീകരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് അജ്മലിനെയും വനിതാ ഡോക്ടറെയും കാെല്ലം റൂറൽ എസ് പി ചോദ്യം ചെയ്ത് വരികയാണ്. അപകടത്തിൽപ്പെട്ട കാറിന്റെ വിവരങ്ങളും പരിശോധിച്ച് വരുന്നു. പ്രതികളായ ഇരുവരും മദ്യുപിച്ചിരുന്നതായി പോലീസ് കണ്ടെത്തി. ഒരു സുഹൃത്തിന്റെ പാർട്ടിക്ക് ശേഷം മാടങ്ങവെയായിരുന്നു അപകടമുണ്ടായത്. കാര്‍ മുന്നോട്ടെടുക്കാൻ ആവശ്യപ്പെട്ടത് അജ്മലിനൊപ്പം കാറിലുണ്ടായിരുന്നു ഡോ. ശ്രീക്കുട്ടിയാണ്. ശ്രീക്കുട്ടിയെയും കേസിൽ പ്രതി ചേർത്തേക്കും. സംഭവത്തിന് ശേഷം ഒളിവിൽ പോയ അജ്മലിനെ കൊല്ലം പതാരത്ത് നിന്നാണ് പൊലീസ് പിടികൂടിയത്.
അജ്മലിനെതിരെ പോലീസ് കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്തു. നാട്ടുകാർ ആക്രമിക്കുമോ എന്ന് ഭയന്നാണ് മുന്നോട്ട് വാഹനമെടുത്ത് പോയതെന്നാണ് പ്രതി പറഞ്ഞത്. അജ്മലിന് ക്രിമിനൽ പശ്ചാത്തലമുള്ളതായി പോലീസ് പറഞ്ഞു. അജ്മൽ 5 കേസുകളിൽ പ്രതിയാണ്. മോഷണം പൊതുമുതൽ നശിപ്പിക്കൽ, ചന്ദനക്കടത്ത്, വഞ്ചന എന്നിയവാണ് മറ്റ് കേസുകൾ.
കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ശേഷം സ്കൂട്ടറിൽ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെയ തെറ്റായ ദിശയിലൂടെ വന്ന അജ്മലിന്റെ കാർ കുഞ്ഞുമോളെയും ഫൗസിയേയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷി പറയുന്നത്. ഇടിച്ചതിന് പിന്നാലെ തന്നെ സ്കൂട്ടറിൽ ഉണ്ടായിരുന്നവർ റോഡിൽ തെറിച്ചുവീണു. സംഭവം കണ്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ അജ്മൽ കാർ പിന്നോട്ട് എടുത്ത ശേഷം അതിവേഗം മുന്നോട്ട് എടുക്കുകയായിരുന്നു. വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അജ്മൽ നിർത്താതെ പോവുകയായിരുന്നുവെന്നാണ് പറയുന്നത്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.