കേരള പോലീസ് ഇതുവരെ പിടി കൂടിയത് 123 കോടിയുടെ ഹവാല ഫണ്ടുകളും 150 കിലോ സ്വര്‍ണ്ണവും; കണക്കുകള്‍ പുറത്ത്

കള്ളക്കടത്ത് തടയാനായി കേരള പോലീസിന്‍രെ ശ്രമത്തിന്‍രെ ഫലമായി പോലീസ് ഇതുവരെ പിടിച്ചെടുത്തത് 81 കോടി രൂപ വിലമതിക്കുന്ന 150 കിലോ സ്വര്‍ണവും 123 കോടിയുടെ ഹവാല ഫണ്ടുകളും. കഴിഞ്ഞ അഞ്ച് കൊല്ലത്തെ കണക്കാണിത്. സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുടെ പ്രവര്‍ത്തനത്തില്‍ കര്‍ശനമായി നടപടിയെടുക്കാന്‍ കേരളാ പോലീസിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതായും അതു മൂലമുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമാണിത്.

സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയ്ക്കും അദ്ദേഹത്തിന്റെ ഓഫീസിലെ പലര്‍ക്കും പങ്കുണ്ടെന്ന് പ്രതിപക്ഷം പലവട്ടം ആരോപി ച്ചിരുന്നു. കേരള പോലീസിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ അഞ്ച്് വര്‍ഷത്തിനിടെ 188ഓളം സ്വര്‍ണ്ണകടത്തു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് .2020മുതലുള്ള ഹവാല കേസുകളുടെ എണ്ണം 337 ആണ്.

ഇതിലൂടെ 122.55 കോടി രൂപ കണ്ടുകെട്ടിയിട്ടുണ്ട്. 2022ലാണ് ഏറ്റവും വലിയ സ്വര്‍ണ്ണക്കടത്ത് കേസ് പിടികൂടിയത്.98 കേസുകളിലായി 80 കിലോ സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. 2023ല്‍ ഇത് 49 കിലോയായി കുറഞ്ഞു. കള്ളപ്പണം ഇടപാടുകള്‍ 2022ല്‍ 39 കോടി രൂപ ആയിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം കണ്ടെത്തിയത് ഏകദേശം 35.55 കോടി രൂപയായിരുന്നു. വളരെ ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments