ബോറിസ് കൊടുങ്കാറ്റും തുടര്‍ന്നുണ്ടായ അതി ശക്തമായ മഴയും യൂറോപ്പിലെ പല രാജ്യങ്ങളിലും കനത്ത നാശ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. പല രാജ്യങ്ങളിലും പ്രളയം രൂക്ഷമാണ്. മധ്യ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലാണ് കൂടുതലായും വെള്ളപ്പൊക്കവും തുടര്‍ന്നുള്ള നാശ നഷ്ടവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഓസ്ട്രിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക്,ഹംഗറി, സ്ലോവാക്യ,റൊമാനിയ തുടങ്ങിയ രാജ്യങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമായിരി ക്കുകയാണ്. കനത്ത മഴയെയും വെള്ള പൊക്കത്തെയും തുടര്‍ന്ന് പോളണ്ടിലും ചെക്ക് റിപ്പബ്ലിക്കിലും ഓസ്ട്രിയയിലുമായി ഏകകേശം 10,000 കണക്കിന് ആളുകളെ ഒഴിപ്പിച്ചിരിക്കുകയാണ്. ബോറിസ് കൊടുങ്കാറ്റ് മൂലം യൂറോപ്പ് ഇതുവരെ കാണാത്ത വെള്ളപ്പൊക്കമാണ് ഉണ്ടായിരിക്കുന്നത്. പല നദികളും കര കവിഞ്ഞൊഴുകുകയാണ്.
ഇതുവരെ ആറ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട് നിലവില്‍ ഏറ്റവും കൂടുതല്‍ വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത് ചെക്ക് റിപ്പബ്ലിക്ക് രാജ്യത്താണ്. നിരവധി പേര്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോവുകയും കാണാതാകുകയും ചെയ്തിട്ടുണ്ട്.കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരിക്കുന്നതും നാശ നഷ്ടം ഉണ്ടായിരിക്കുന്നതും ചെക്ക് റിപ്പബ്ലിക്കി ലാണ്.