News

ദ്രാവിഡ സഹോദരങ്ങൾക്ക് ഓണാശംസകൾ നേർന്ന് സ്റ്റാലിൻ

ചെന്നൈ: നാളെ തിരുവോണം ആഘോഷിക്കുന്ന മലയാളികള്‍ക്ക് ഓണാശംസകൾ നേർന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ദ്രാവിഡ സഹോദരങ്ങളായ കേരളത്തിലെ ജനതയ്ക്ക് ഏതൊരു ആപത്തിലും കൈത്താങ്ങായി തമിഴ്നാട് സർക്കാറുണ്ടാവുമെന്നും സ്റ്റാലിൻ പറഞ്ഞു.

വയനാട് ഉരുള്‍പൊട്ടല്‍ സംഭവത്തില്‍ തമിഴ്നാട് സർക്കാർ അഞ്ചു കോടി രൂപ അനുവദിക്കുകയും വൈദ്യസംഘം ഉള്‍പ്പെടെ രക്ഷാപ്രവർത്തകരെ അയക്കുകയും ചെയ്തിരുന്നു. കെടുതികളില്‍ നിന്ന് കരകയറി സമത്വത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ ഓണം ആഘോഷിക്കുന്ന മലയാളി സഹോദരങ്ങള്‍ക്ക് ഓണാശംസകൾ നേരുന്നതായി സ്റ്റാലിൻ അറിയിച്ചു.

ഇന്നലെയാണ് സ്റ്റാലിൻ അമേരിക്കൻ പര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയത്. 7500 കോടിയുടെ നിക്ഷേപം ഉറപ്പിച്ചായിരുന്നു സ്റ്റാലിൻ മടങ്ങിയെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *