Cinema

‘സിംഗം എഗെയ്ൻ’ തീയറ്ററുകളിലേക്ക്; റിലീസിന് മുന്നേ 200 കോടിയോ!

രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന “സിംഗം എഗെയ്ൻ” ദീപാവലി റിലീസായി തീയറ്ററുകളിലെത്തും. ചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായി ഒക്ടോബര്‍ 7ന് ചിത്രത്തിന്‍റെ ട്രെയിലർ റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈയില്‍ വന്‍ ചടങ്ങായാണ് ബോളിവുഡ് മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന്‍റെ ട്രെയിലര്‍ ലോഞ്ച് നടക്കുക. അതേസമയം, ട്രെയിലര്‍ ലോഞ്ചിന് മുന്‍പായി ഒരു ഗ്ലിംസ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് സിംഗം നായകനായ അജയ് ദേവ്ഗൺ.

തന്‍റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിലൂടെ അജയ് ദേവ്ഗൺ സിംഗം ഫ്രാഞ്ചൈസിയിലെ ചിത്രങ്ങളെക്കുറിച്ചുള്ള ഒരു വീഡിയോ പങ്കുവച്ചു. അജയ് ദേവ്ഗൺ, രൺവീർ സിംഗ്, അക്ഷയ് കുമാർ തുടങ്ങിയവർ രോഹിത് ഷെട്ടിയുടെ കോപ്പ് യൂണിവേഴ്സിലെ ചിത്രങ്ങളിലെ ദൃശ്യങ്ങൾ ഇതിനകം ആരാധകരെ ആകർഷിച്ചിട്ടുണ്ട്.

ഗ്ലിംസിലെ അവസാന രംഗത്തിൽ ചിത്രത്തിൽ അജയ് ദേവ്ഗൺ മഞ്ഞുമലകൾക്കു മുന്നിൽ നിൽക്കുന്ന ദൃശ്യമാണ് കാണിച്ചത്. ഈ ആരാധകരെ ആവേശത്തിൽ ആഴ്ത്തിയിരിക്കുകയാണ്, അടുത്ത ബോക്സ്ഓഫീസ് ബ്ലോക്ക്ബസ്റ്ററിനെ പ്രതീക്ഷിച്ച് പ്രേക്ഷകർ കാത്തിരിക്കുന്നു.

രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിങ്കം എഗെയ്ന്‍ എന്ന ചിത്രമാണ് ലഭിച്ച പ്രീ റിലീസ് ബിസിനസിന്‍റെ പേരില്‍ വാര്‍ത്തയില്‍ ഇടംപിടിച്ചിട്ടുണ്ട്
സാറ്റലൈറ്റ്, ഡിജിറ്റല്‍, മ്യൂസിക് റൈറ്റ്സ് ഇനത്തില്‍ ചിത്രം ഇതിനകം നേടിയിരിക്കുന്നത് 200 കോടി ആണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രോഹിത് ഷെട്ടി കോപ്പ് യൂണിവേഴ്സിലെ അഞ്ചാം ചിത്രവും 2014-ൽ പുറത്തിറങ്ങിയ സിംഗം റിട്ടേൺസിന്‍റെ തുടർച്ചയുമായ ഈ ചിത്രം വലിയ വിജയമാകും എന്നാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്.

രോഹിത് ഷെട്ടിയുടെ ഈ കോപ്പ് യൂണിവേഴ്സില്‍ ഇൻസ്‌പെക്ടർ ബാജിറാവു സിങ്കമായാണ് അജയ് ദേവ്ഗൺ എത്തുന്നത്. സിങ്കം 2011 ലാണ് പുറത്തിറങ്ങിയത്. പിന്നീട്, സിംഗം റിട്ടേൺസ് (2014), സിംബ (2018) എന്നിവ വൻ വിജയമായിരുന്നു. 2021-ൽ അക്ഷയ് കുമാർ നായകനായ “സൂര്യവംശി”യും ഈ കോപ്പ് യൂണിവേഴ്സിലെ ഒരു ചലച്ചിത്രമായി പുറത്തിറങ്ങി.

“സിംഗം എഗെയ്ൻ” എന്ന ഈ പുതിയ ചിത്രത്തിൽ അജയ് ദേവ്ഗൺ, രൺവീർ സിംഗ്, അക്ഷയ് കുമാർ, കരീന കപൂർ, ദീപിക പാദുകോൺ, ജാക്കി ഷെറോഫ്, ടൈഗർ ഷെറോഫ് തുടങ്ങിയ ബോളിവുഡിലെ വൻതാര നിരയാണ് ഉൾപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *