ഡല്‍ഹി; ഇന്ത്യ വികസിപ്പിച്ചെടുത്ത തദ്ദേശീയ ലൈറ്റ് ടാങ്കായ ‘സൊരാവര്‍’ ഫീല്‍ഡ് ഫയറിംഗ് പരീക്ഷണം വിജയകരം. തദ്ദേശീയ ലൈറ്റ് ടാങ്കുകള്‍ നിര്‍മ്മിക്കാനുള്ള ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയാണ് സോറാവര്‍. പദ്ധതിയുടെ സുപ്രധാനമായ നാഴിക ക്കല്ലായി സോറാവര്‍ മാറിക്കഴിഞ്ഞുവെന്നും ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച നടത്തിയ ഫീല്‍ഡിങ് പരീക്ഷണം വിജയകരമായി എന്നും ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി. വളരെ ഉയരത്തിലുള്ള പ്രദേശങ്ങളില്‍ ഇത് വിന്യസിക്കാനുമെന്നും ‘മരുഭൂമിയില്‍ നടത്തിയ ഫീല്‍ഡ് ട്രയലുകളില്‍ സോറാവറിന്റെ പ്രകടനം വളരെ മികച്ചതായിരുന്നുവെ ന്നും വളരെ കാര്യക്ഷമമായി തന്നെ സൊരാവര്‍ ഉപയോഗിക്കാനാകുമെന്ന് കണ്ടെത്തിയെന്നും ഡിഫന്‍സ് അറിയിച്ചു.
ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ ലിമിറ്റഡുമായി സഹകരിച്ച് ഡിആര്‍ഡിഒയുടെ യൂണിറ്റായ കോംബാറ്റ് വെഹിക്കിള്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് (സിവിആര്‍ഡിഇ) ആണ് സോറവാര്‍ വിജയകരമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇന്ത്യന്‍ ലൈറ്റ് ടാങ്കിന്റെ വിജയകരമായ പരീക്ഷണങ്ങള്‍ക്ക് ഡിആര്‍ഡിഒയെയും ഇന്ത്യന്‍ സൈന്യത്തെയും അതുമായി ബന്ധപ്പെട്ട എല്ലാ വ്യവസായ പങ്കാളികളെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു. നിര്‍ണായക പ്രതിരോധ സംവിധാനങ്ങളിലും സാങ്കേതിക വിദ്യകളിലും ഇന്ത്യയുടെ സ്വാശ്രയത്വമെന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന നാഴികക്കല്ലായി അദ്ദേഹം ഈ നേട്ടത്തെ വിശേഷിപ്പിച്ചു. ഏകദേശം നാല് വര്‍ഷത്തിനുള്ളില്‍ ഇത് വിന്യാസത്തിന് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് ഡിഫന്‍സിന്റെ നിഗമനം. പര്‍വതയുദ്ധത്തില്‍ പ്രാവീണ്യമുള്ള രാജാവ് ഗുലാബ് സിങ്ങിന്റെ മിലിട്ടറി ജനറല്‍ സോറവര്‍ സിംഗ് കഹ്ലൂരിയയുടെ പേരിലാണ് ഈ ടാങ്ക് അറിയപ്പെടുന്നത്.
ഉയരമുള്ള പ്രദേശം മുതല്‍ ദ്വീപ് പ്രദേശങ്ങളിലേക്കുള്ള പ്രാന്തപ്രദേശങ്ങള്‍ വരെ പ്രവര്‍ത്തിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്, കൂടാതെ ഏത് പ്രവര്‍ത്തന സാഹചര്യവും നേരിടാന്‍ ദ്രുതഗതിയിലുള്ള വിന്യാസത്തിന് ഉയര്‍ന്ന ഗതാഗതയോഗ്യമായിരിക്കും. ഈ വര്‍ഷം ജൂലൈയില്‍ ടാങ്കിന്റെ പ്രോട്ടോടൈപ്പ് പരീക്ഷണത്തിന് വിധേയമായിരുന്നു. അത് വിജയിച്ചിരുന്നു. മൊത്തം 354 ലൈറ്റ് ടാങ്കുകളാണ് നിര്‍മ്മിക്കുന്നത്. അതില്‍ 59 എണ്ണം ഡിആര്‍ഡിഒ നിര്‍മ്മിക്കും. ബാക്കിയുള്ളവ മറ്റുള്ള കാറ്റഗറിക്ക് കീഴിലായിരി ക്കും നിര്‍മ്മിക്കുക. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡ്രോണ്‍ ഇന്റഗ്രേഷന്‍, ആക്റ്റീവ് പ്രൊട്ടക്ഷന്‍ സിസ്റ്റം, ഉയര്‍ന്ന സാഹചര്യ ബോധവല്‍ക്കരണം എന്നിവ ഉള്‍പ്പെടുന്ന മികച്ച സാങ്കേതിക വിദ്യകളാല്‍ സജ്ജീകരിച്ചിരിക്കുന്ന സോറവാറിന് ഏകദേശം 25 ടണ്‍ ഭാരമുണ്ടാകുമെന്ന് ഒരു ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഭാരം കുറഞ്ഞ ടാങ്കുകള്‍ക്കായുള്ള 16,000 കോടി രൂപയുടെ പദ്ധതിക്ക് 2022 ഡിസംബറില്‍ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നു. മേക്ക്-ഐ’ വിഭാഗത്തിന് കീഴിലുള്ള പദ്ധതികളില്‍ ഡിഫന്‍സ്പ്രാക്യുര്‍മെന്റ് പോളിസി (2016) പ്രകാരം 90 ശതമാനം വരെ സര്‍ക്കാര്‍ ധനസഹായവും ഇതില്‍ ഉള്‍പ്പെടും. ഇതോടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് ഊര്‍ജം പകരുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.