
സഫേദിനെതിരെ ഹിസ്ബുള്ളയുടെ ആക്രമണം. 55 മിസൈലുകള്‍ തൊടുത്തു വിട്ടുവെന്ന് ഇസ്രായേല്‍
ഇസ്രായേലിനെതിരെ ശക്തമായ ആക്രമണവുമായി ഹിസ്ബുള്ള. വെള്ളിയാഴ്ച്ച പുലര്‍ച്ചെയും ശനിയാഴ്ച്ച പുലര്‍ച്ചെയുമായിരുന്നു ആക്രമണം നടന്നത്. 55 ലധികം റോക്കറ്റുകള്‍ ഇസ്രായേലി നഗരമായ സഫേദിനും സമീപ പ്രദേശങ്ങള്‍ക്കും നെരെ ഹിസ്ബുള്ള അയച്ചിരുന്നുവെന്ന് ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. ലെബനില്‍ നിന്നുള്ള ആക്രമണം രണ്ട് ബാരേജുകള്‍ ഉള്‍ക്കൊ ള്ളുന്നു. ആദ്യ ആക്രമണത്തില്‍ ഏകദേശം 20 റോക്കറ്റുകളും രണ്ടാമത്തേതില്‍ 35 ഉം വിക്ഷേപിച്ചതായി ടൈംസ് ഓഫ് ഇസ്രാ യേല്‍ റിപ്പോര്‍ട്ട് ചെയ്തു.
പല റോക്കറ്റുകളും ഇസ്രായേല്‍ സേന തടഞ്ഞിരുന്നവെങ്കിലും ചിലത് പല സ്ഥലങ്ങളിലും വീഴുകയും ചെറിയ തോതില്‍ തീപിടുത്തം നടക്കുകയും ചെയ്തിരുന്നു. പ്രദേശ വാസികള്‍ക്ക് തീപിടുത്തത്തെ പറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീപിടുത്തം നടന്ന സ്ഥലത്ത് അഗ്‌നി ശമന സേനാംഗങ്ങളെ അയക്കുകയും ഒടുവില്‍ തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തുവെന്ന് ഇസ്രായേല്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ അറിയിച്ചു.
ലെബനന്റെ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 13 കിലോമീറ്റര്‍ അകലെയാണ് സഫേദ് സ്ഥിതി ചെയ്യുന്നത്, അതിര്‍ത്തിയോട് ചേര്‍ന്നുള്ള നിരവധി കമ്മ്യൂണിറ്റികളില്‍ നിന്ന് വ്യത്യസ്തമായി, ഏകദേശം 38,000 ജനസം ഖ്യയുള്ള വലിയ നഗരമാണിത്. വ്യാഴാഴ്ച കഫര്‍ജൂസ് ഗ്രാമത്തില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയതിന് പ്രതികാരമായി ട്ടായിരുന്നു തങ്ങളുടെ ആക്രമണമെന്ന് ഹിസ്ബുള്ള വ്യക്തമാക്കി, സഫേദിന്റെ വടക്ക് ഭാഗത്തുള്ള പ്രധാന വ്യോമ പ്രതിരോധ കേന്ദ്രം ലക്ഷ്യം വെച്ചാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്നാണ് ഹിസ്ബുള്ള വ്യക്തമാക്കി.