സിംഗപ്പൂര്‍; എല്ലാ മതങ്ങളും ദൈവത്തിലേയ്ക്ക് എത്തിച്ചേരാനുള്ള മാര്‍ഗമാണെന്ന് ഫ്രാന്‍സീസ് മാര്‍പ്പാപ്പ. 12 ദിവസത്തെ ദക്ഷിണേന്ത്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടക്ക യാത്രയ്ക്ക് മുന്‍പ് സിംഗപ്പൂരില്‍ സമാപന പരിപാടി നടന്നപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യുവ ജനങ്ങളുമായി നടന്ന കൂടിക്കാഴ്ച്ചയിലായിരുന്നു അദ്ദേഹത്തിന്‍രെ പരാമര്‍ശം. പരസ്പരമുള്ള വിവിധ മതങ്ങള്‍ എന്നത് ദൈവത്തിലേക്ക് എത്താന്‍ വ്യത്യസ്ത ഭാഷകളെപ്പോലെയാണ്, പക്ഷേ ദൈവം എല്ലാവര്‍ക്കും ദൈവമാണ്,’ പാപ്പാ പറഞ്ഞു, ദൈവം എല്ലാവര്‍ക്കും ദൈവമായതിനാല്‍ നാമെല്ലാവരും ദൈവത്തിന്റെ മക്കളാണ്.’ എന്റെ മതമാണ് നിങ്ങളേക്കാള്‍ പ്രധാനം, എന്റേത് സത്യമാണ്, നിങ്ങളുടേതല്ല’ എന്ന് നിങ്ങള്‍ വഴക്കിടാന്‍ തുടങ്ങിയാല്‍, അത് നമ്മളെ എവിടേക്കാണ് നയിക്കുക? ”ഒരു ദൈവമേയുള്ളു, നമുക്കോരോരുത്തര്‍ക്കും ദൈവത്തെ സമീപിക്കാന്‍ ഒരു ഭാഷയുണ്ട്.
ചിലര്‍ അത് മുസ്ലീം, ഹിന്ദു, ക്രിസ്ത്യന്‍, കൂടാതെ മറ്റനേകം മതങ്ങളും ഉണ്ടാകുന്നു. ഇവയെല്ലാം ദൈവത്തിലേയ്ക്ക് എത്തിച്ചേരാനുള്ള വ്യത്യസ്ത പാതകളാണ്. ലോകത്തിലെ പ്രശ്‌നങ്ങള്‍ നേരിടാന്‍ നമ്മുക്ക് വേണ്ടത് മതത്തിനതീതമായി പ്രവര്‍ത്തിക്കുന്ന മനസാണ്.’യുവാക്കള്‍ക്കിടയില്‍ ആ ധൈര്യം ആവശ്യമാണ്, കാരണം യുവത്വം നമ്മുടെ ജീവിതത്തിലെ ധൈര്യത്തിന്റെ സമയമാണ്,” അദ്ദേഹം പറഞ്ഞു. ”നിങ്ങള്‍ക്ക് ഈ ധൈര്യം ഉണ്ടായിരിക്കുകയും നിങ്ങളെ സഹായിക്കാത്ത കാര്യങ്ങള്‍ക്കായി ഇത് ഉപയോഗിക്കുകയും ചെയ്യാം, മതങ്ങള്‍ക്കതീതമായി വ്യക്തികളുമായിട്ടുള്ള സൗഹൃദമാണ് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.