CricketSports

ചാമ്പ്യൻസ് ടോഫി ഫൈനൽ കഴിഞ്ഞ ട്വന്റി 20 ലോകകപ്പിനു സമാനമാകും: എ.ബി ഡിവില്ലിയേഴ്‌സ്

  • രഞ്ജിത്ത് ടി.ബി

ചാമ്പ്യൻസ് ട്രോഫി 2025 സെഫി ഫൈനൽ മൽസരങ്ങൾ ഇന്നു തുടങ്ങുന്നു. ആദ്യ മത്സരത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. രണ്ടാം സെമിയിൽ ന്യൂസിലാന്റ്, ദക്ഷിണാഫ്രിക്ക ടീമുകളാണ് മൽസരിക്കുന്നത്.

കഴിഞ്ഞ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയും ദക്ഷിണാഫ്രക്കയുമായിരുന്നു ഫൈനലിൽ മൽസരിച്ചത് ഇതിനു സമാനമായിരിക്കും ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫി ഫൈനൽ എന്ന് മുൻ ദക്ഷിണാഫ്രിക്കൻ ഇതിഹാസതാരം എ ബി ഡിവില്ലിയേഴ്‌സ്.

‘അത് വീണ്ടും സംഭവിക്കുമെന്ന് ഞാൻ കരുതുന്നു. ഭക്ഷിണാഫ്രിക്കയെ ഫൈനലിൽ കാണാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള വിജയം ദക്ഷിണാഫ്രിക്കക്ക് മികച്ച ആത്മവിശ്വാസം നൽകി.’ തന്റെ യൂട്യൂബ് ചാനലിൽ ഡിവില്ലിയേഴ്‌സ് പറഞ്ഞു.

ദക്ഷിണാഫ്രിക്കയുടെ ചാമ്പ്യൻസ് ട്രോഫി പ്രകടനങ്ങൾ തന്നിൽ മതിപ്പുളവാക്കി. ടീമിന്റെ ലുക്ക് എനിക്ക് ഇഷ്ടമാണ്. മികച്ച ഫോമിലുള്ള മാർക്കോ ജാൻസെൻ, ഫോമിലുള്ള ക്ലാസൻ, റാസി വാൻ ഡെർ ഡുസൈൻ, കേശവ് മഹാരാജ് എന്നിവരെ പോലെയുള്ളവരും, വളരെ സൗകര്യപ്രദമായ ഓൾ റൗണ്ടർ വിയാൻ മുൾഡറെയും തനിക്ക് ഇഷ്ടമാണ്. ആ ഫൈനൽ വീണ്ടും ലഭിക്കുന്നത് നന്നായിരിക്കും ഇന്ത്യയും ദക്ഷിണഫ്രിക്കയും തമ്മിലുള്ള ഫൈനൽ എപ്പോഴും ഒരു മികച്ച മൽസരമായിരിക്കും’ അദ്ദേഹം കൂട്ടിച്ചേർത്തു.

‘എന്നാൽ ന്യൂസിലാന്റിനെയും ഓസ്‌ട്രേലിയെയും തീർച്ചയായും ഒഴിവാക്കാനാവില്ല, രണ്ടും ശക്തരായ ടീമുകളാണ് പ്രത്യേകിച്ച് ഐസിസി ട്രോഫികളുടെ കാര്യത്തിൽ ഓസീസിനു പ്രത്യേക കരുതലാണ്. എന്നും ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേർത്തു. മാർച്ച് 5ന് ലാഹോറിൽ വച്ചു നടക്കുന്ന രണ്ടാം സെമിയിൽ ന്യൂസിലാന്റ് ആണ് ദക്ഷിണാഫ്രിക്കയുടെ എതിരാളികൾ.