സുഭദ്രയെന്ന വയോധിക മരിച്ചത് ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കൊടുവില്‍
ആലപ്പുഴ; കേരളം ഞെട്ടിത്തരിച്ച കൊലപാതക കേസുകളില്‍ ഒന്നുകൂടിയായി മാറിയിരിക്കുകയാണ് സുഭദ്ര കൊലക്കേസ്. കൊച്ചിയില്‍ നിന്ന് കാണാതായ സുഭദ്രയെന്ന വയോധികയുടെ തിരോധാനം ചെന്നെത്തിയത് ദുരൂഹതകള്‍ നിറഞ്ഞ കൊലപാതകത്തില്‍ ആയിരുന്നു. ഇന്നലെയാണ് പ്രതികള്‍ പിടിയിലാകുന്നത്. ഇന്ന് മറ്റൊരു പ്രതിയും പോലീസ് പിടിയിലായിരിക്കുകയാണ്. ഇവര്‍ മൂന്ന് പേരുമാണ് സുഭദ്രയെ അതി ക്രൂരമായി കൊന്നത്.സുഭദ്രയുമായി വളരെ കാലമായി ബന്ധമുണ്ടായിരുന്ന ശര്‍മ്മിളയെന്ന സ്ത്രീയും മാത്യൂസുമാണ് ആദ്യം പിടിയിലായത്. കര്‍ണാടക ഉഡുപ്പി സ്വദേശിയായ ശര്‍മ്മിള കൃത്യം നടത്തിയശേഷം മാത്യുവുമായി കര്‍ണാടകയിലേയ്ക്കും അവിടെ നിന്ന് മണിപ്പാലിലേയ്ക്കും കടന്നിരുന്നു.
പോലീസ് ശര്‍മ്മിളയുടെ ഫോണ്‍ ലൊക്കേഷന്‍ മനസിലാക്കിയാണ് പ്രതികളെ പിടികൂടിയത്. ഇന്ന് വൈകുന്നേരത്തോടെ പ്രതികളെ കൂട്ടി പോലീസ് കൊച്ചിയിലെത്തിയിരുന്നു. ഇവരില്‍ നിന്നുള്ള ചോദ്യം ചെയ്യലില്‍ നിന്നാണ് മൂന്നാമനും കൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നറിഞ്ഞത്. പ്രതി മാത്യുവിന്റെ ബന്ധുവായ റൈനോള്‍ഡാണ് കേസില്‍ മൂന്നാം പ്രതി. പ്രതികള്‍ മൂവരും സുഭദ്രയെ ആദ്യമേ മയക്കി കിടത്തിയിരുന്നു. അതിനുള്ള മരുന്ന് എത്തിച്ചു നല്‍കിയത് റൈനോള്‍സാണ്. സുഭദ്രയെ ഏറെ ഉപദ്രവിച്ചതിന് ശേഷമാണ് പ്രതികള്‍ കൊലപ്പെടുത്തിയത്.
കൊച്ചിയില്‍ താമസിച്ചിരുന്ന സുഭദ്ര പരിചയക്കാരിയായ ശര്‍മ്മിള താമസിക്കുന്ന ആലപ്പുഴ കലവൂരില്‍ അവര്‍ക്കൊപ്പം എത്തുകയായിരുന്നു. പിന്നീടാണ് പ്രതികള്‍ ആസൂത്രിതമായ കൊലപാതകവും കവര്‍ച്ചയും നടത്തിയത്്. വയോധികയായ സുഭദ്രയുടെ നെഞ്ചില്‍ ചവിട്ടുകയും കഴുത്ത് ഞെരിക്കുകയും ചെയ്തുവെന്നും പിന്നീട്്് മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. അബോധാവസ്ഥയില്‍ ആയപ്പോഴായിരുന്നു പ്രതികള്‍ സ്വര്‍ണ്ണംകവര്‍ന്നത്. ബോധം വന്നപ്പോള്‍ സുഭദ്ര സ്വര്‍ണ്ണാഭരണങ്ങള്‍ ആവശ്യപ്പെടുകയും മൂവരും ചേര്‍ന്ന് സുഭദ്രയെ കൊല്ലുകയുമായിരുന്നു. വീടിന് പിറകുവശത്ത് കുഴി എടുത്ത ശേഷമാണ് ഇക്കഴിഞ്ഞ ഏഴാം തിയ്യതി വൈകുന്നേരം സുഭദ്രയെ തങ്ങള്‍ കൊന്നതെന്നും പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. മാസങ്ങള്‍ക്ക് മുന്‍പ് കൊച്ചിയില്‍ തന്നെ വെച്ച് സുഭദ്രയെ കൊല്ലാന്‍ പ്രതികള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് അത് വെണ്ടെന്ന് വെച്ചന്നും പ്രതികള്‍ പറഞ്ഞു.