പാട്‌ന; ബീഹാറിലെ ആശുപത്രിയില്‍ നേഴ്‌സിനെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ഡോക്ടറിനൊപ്പം അയാളുടെ രണ്ട് സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ മൂന്ന് പേരുമാണ് തന്നെ ആക്രമിക്കാന്‍ ശ്രമിച്ചതെന്നും താന്‍ ഡോക്ടറെ ആക്രമിച്ചതിന് ശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും നേഴ്‌സ് പോലീസിനോട് വ്യക്തമാക്കി.
ബീഹാറിലെ സ്വകാര്യ ആശുപത്രിയായ ആര്‍ബിഎസ് ഹെല്‍ത്ത് കെയര്‍ സെന്ററില്‍ ജോലി ചെയ്യവെയാണ് നേഴ്‌സിനെതിരെ ആക്രമണം നടന്നത്. ഈ ആശുപത്രിയിലെ ഡോക്ടറും അഡ്മിനിസ്‌ട്രേറ്ററുമാരില്‍ ഒരാളുമായ ഡോ. സഞ്ജയ് കുമാറിനെയും അയാളുടെ സുഹൃത്തുക്കളായ സുനില്‍കുമാര്‍ ഗുപ്ത, അവധേഷ് കുമാര്‍ എന്നിവരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച്ച രാത്രിയിലാണ് സംഭവമുണ്ടായത്. തനിക്കെതിരെ ആക്രമണം നടത്താനെത്തിയ ഡോക്ടറുടെയും മറ്റുള്ളവരുടെയും പിടിയില്‍ നിന്ന് രക്ഷപ്പെടാനായി നഴ്‌സ് സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് ഡോക്ടറുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിക്കുകയും പിന്നീട് പോലീസിനെ വിളിച്ചറിയിക്കുമായിരുന്നു. മൂന്ന് പേരും നന്നായി മദ്യപിച്ചിരുന്നുവെന്നും നഴ്സിനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന് മുമ്പ് തന്നെ അവര്‍ ആശുപത്രി അകത്ത് നിന്ന് പൂട്ടുകയും സിസിടിവി ക്യാമറകള്‍ ഓഫ് ചെയ്യുകയും ചെയ്തിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
നഴ്‌സിനെതിരെ നടന്നത് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള ആക്രമണമായിരുന്നുവെന്നും രക്ഷപ്പെട്ട നേഴ്‌സ് കാണിച്ച ധൈര്യം ഏറെ പ്രശംസനീയമാണെന്നും പോലീസ് പറഞ്ഞു. സമസ്തിപൂര്‍ ജില്ലയിലെ മുസ്രിഘരാരാരി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സംഭവം അറിഞ്ഞയുടനെ സ്ഥലത്തെത്തുകയും നഴ്‌സ് സുരക്ഷിതയാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്നും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സുനില്‍കുമാര്‍ ഗുപ്ത, അവധേഷ് കുമാര്‍ എന്നിവരാണ് മറ്റ് രണ്ട് പ്രതികള്‍.
സംഭവസ്ഥലത്തു നിന്ന് അര കുപ്പിയോളം മദ്യവും, നഴ്സ് ആക്രമിക്കാന്‍ ഉപയോഗിച്ച ബ്ലേഡ്, രക്തം പുരണ്ട വസ്ത്രങ്ങള്‍, മൂന്ന് മൊബൈല്‍ ഫോണുകള്‍ എന്നിവയും പോലീസ് കണ്ടെടുത്തു. ബലാല്‍സംഗ ശ്രമത്തിന് മാത്രമല്ല, മദ്യ നിരോധിത മേഖലയായതിനാല്‍ തന്നെ അത് കൈവശം വെച്ചതും മദ്യപിച്ചതും കുറ്റകരമായതിനാല്‍ ആ വകുപ്പുകളും ഇവര്‍ക്കുമേല്‍ ചേര്‍ക്കുമെന്ന് പോലീസ് സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്. കൊല്‍ക്കത്തയിലെ ജൂനിയര്‍ ഡോക്ടറുടെതിന് സമാനമായ രീതിയിലായിരുന്നു ഇവിടെയും ആക്രമണം നടന്നത്. കൊല്‍ക്കത്തയിലെ ഡോക്ടറുടെ ക്രൂര ബലാല്‍സംഗവും തുടര്‍ന്നുള്ള കൊലയും രാജ്യ വ്യാപകമായി തന്നെ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.