Crime

അസമില്‍ കുടിയൊഴിപ്പിക്കല്‍ നടപടി അക്രമാസക്തമായതിനെ തുടര്‍ന്ന് രണ്ട് മരണം, 20 പോലീസുകാര്‍ക്ക് പരിക്ക്

ഗുഹാവത്തി; അസാമിലെ ആദിവാസി ഭൂമിയില്‍ നിന്ന് കൈയ്യേറ്റക്കാരെ ഒഴിപ്പിക്കാനെത്തിയ പോലീസുകാര്‍ക്ക് നേരെ പ്രദേശവാസികളുടെ ആക്രമണം. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഇരുപതിലധികം പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാംരൂപ് ജില്ലയിലെ സോനാപൂരിലെ ആദിവാസി മേഖലകളിലെ കയ്യേറ്റം ഒഴിപ്പിക്കാനുള്ള നീക്കം കുറച്ച് നാളുകളായി നടക്കുകയായി രുന്നു. ആദ്യം സമാധാനപരമായ അന്തരീഷം ആയിരുന്നുവെങ്കിലും പെട്ടെന്ന് വഷളാവുകയും മുന്‍പ് തന്നെ കുടിയൊഴിപ്പിക്കപ്പെട്ട ഗ്രാമവാസികള്‍ ഭൂമി വീണ്ടും കൈവശപ്പെടുത്താന്‍ എത്തിയതോടെയാണ് നടപടി അക്രമാസക്തമായത്. എത്രയും പെട്ടെന്ന് തന്നെ കൈയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന അസം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു പോലീസിന്‍രെ നടപടി.

കയ്യേറ്റക്കാരെ ഇത്തരം കൃത്യത്തിന് പ്രേരിപ്പിച്ചതിന് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നും സമാധാനപരമായിട്ടായിരുന്നു പോലീസുകാര്‍ നടപടി ക്രമങ്ങള്‍ ആരംഭിച്ചതെന്നും അത് ഗ്രാമവാസികള്‍ക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് എതിര്‍ത്തിരുന്നുവെന്നും സ്ഥിതി കൂടുത ല്‍ വഷളായടോടെ പോലീസ് അക്രമികള്‍ക്കെതിരെ ലാത്തി വീശിയിരുന്നു. അതിനെതിരെ മുളവടികളും മറ്റ് മാരകായുധങ്ങളു മായി ആളുകള്‍ പോലീസിനെയും കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ആക്രമിക്കുകയായിരുന്നു വെന്നും അസം മുഖ്യമന്ത്രി പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് പോലീസ് വെടിവെയ്ക്കുകയും പ്രദേശവാസികളായ ജുബാഹിര്‍ അലി, ഹൈദര്‍ അലി എന്നിവര്‍ മരിക്കുകയുമായിരുന്നു.

സംഘര്‍ഷത്തെ തുടര്‍ന്നാണ് താല്‍ക്കാലികമായി നടപടി ക്രമങ്ങള്‍ നിര്‍ത്തി വിച്ചിരിക്കുകയാണ്. കൊച്ചുതോളി ഗ്രാമത്തിലാണ് സംഭവം നടന്നത്. ആദിവാസി ഭൂമി കൈവശം വെച്ച് ഇത്രയും നാള്‍ അനുഭവിച്ചിരുന്നവരില്‍ നല്ലൊരു ശതമാനം പേരും സമീപ ഗ്രാമങ്ങളില്‍ താമസിക്കുന്നവരാണ്. അവര്‍ക്ക് സ്വന്തമായി ഭൂമിയുള്ളവരുമാണ്. പോലീസിന്റെ നടപടിയെ തകര്‍ക്കാന്‍ അവര്‍ നേരത്തെ തന്നെ സന്നിഹിതരായിരുന്നുവെന്നും ആയുധവുമായി അവര്‍ കാത്തിരിക്കുകയായിരുന്നുവെന്നും സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നും ഒരു പോലീസ് വാഹനത്തിനും കേടുപാടുകള്‍ സംഭവിച്ചിച്ചുവെന്നും അസം ഡിജിപി ജി പി സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *