കാൺപൂരിലെ ഗുജൈനിയിൽ ദേശീയ പാതയിൽ യുവതിയുടെ തലയറുത്ത് മാറ്റിയ നിലയിലുള്ള നഗ്ന ശരീരം കണ്ടെത്തി. ബലാത്സംഗത്തിനിരയായ ശേഷം കൊലപ്പെടുത്തി മൃതദേഹം റോഡിൽ വലിച്ചെറിഞ്ഞതാണെന്ന് സംശയിക്കുന്നു. യുവതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, ഹൈവേയ്ക്കു സമീപമുള്ള ഒരു ആശുപത്രിയിലെ ക്യാമറയിൽ നിന്ന് മൃതദേഹം കണ്ടെത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ചാരനിറത്തിലുള്ള ട്രൗസർ ധരിച്ച ഒരു സ്ത്രീ നടക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കൂടാതെ, മൃതദേഹത്തിന് സമീപം ചാരനിറത്തിലുള്ള വസ്ത്രത്തിന്റെ ഭാഗങ്ങൾ കണ്ടതായും പൊലീസ് അറിയിച്ചു.
ഇന്നലെ പുലർച്ചെ 6.15ന് ആദ്യം മൃതദേഹം കണ്ടതായി പൊലീസ് പറഞ്ഞു. ഈ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ മൂന്ന് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചിരിക്കുകയാണ്.
ഫോറൻസിക് സംഘം സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കാൺപൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.