KeralaNews

ഫോൺ ചോർച്ച വിവാദം: ഗവർണർ പിണറായി വിജയനോട് അടിയന്തര നടപടി ആവശ്യപ്പെട്ടു

സംസ്ഥാനത്ത് സംഭവിച്ച ഫോൺ ചോർച്ചയുടെ ഗുരുതരമായ വിഷയത്തിൽ, സര്‍ക്കാര്‍ ഇതിനകം കൈകൊണ്ട നടപടികള്‍ അടിയന്തരമായി ബോധ്യപ്പെടുത്താന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. പിണറായി വിജയന് ഗവർണർ ഇത് സംബന്ധിച്ച കത്ത് കൈമാറി.

പി.വി. അന്‍വര്‍ എംഎല്‍എയും, ഒരു ഐപിഎസ് ഓഫീസറു മായുള്ള ഫോണ്‍ സംഭാഷണത്തിന്റെ, എംഎല്‍എ പുറത്ത് വിട്ട ഓഡിയോ ക്ലിപ്പ് വളരെ ഗുരുതരമാണെന്നും, സര്‍ക്കാരിന് പുറത്തുള്ളവര്‍ക്ക് സ്വാധീനമുള്ള ചിലര്‍ സര്‍ക്കാരിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുകയാണെന്നും കത്തില്‍ ഗവർണർ സൂചിപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഒരു എംഎല്‍എ ഒരു പ്രത്യേക സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ടെലഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയതായ പത്രസമ്മേളനത്തിലെ വെളിപ്പെടുത്തല്‍, ഇത് വളരെ ഗുരുതരമായ കുറ്റമാണെന്നും നിയമപ്രകാരമുള്ള നടപടികള്‍ അത്യാവശ്യമാണെന്നും കത്തില്‍ സൂചിപ്പിക്കുന്നു.

ചില വ്യക്തികള്‍ അനധികൃതമായും നിയമവിരുദ്ധമായും സര്‍ക്കാറിന്റെ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നത് ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ നിഷേധിക്കലാണെന്നും അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ ഇടപെടല്‍ അടിയന്തരമായി ഉണ്ടാകണമെന്നും ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *