മഹാരാജയും വീണു, എങ്ങോട്ടാണ് വിജയ്‍യുടെ ദ ഗോട്ടിന് പോക്ക്

THE GOAT

വിജയ് നായകനാകുന്ന ഓരോ ചിത്രവും കളക്ഷനില്‍ പുതിയ സ്ഥാനങ്ങള്‍ സൃഷ്‍ടിക്കുന്നത് പതിവാണ്. വിജയ് നായകനായി പുതുതായി വന്ന ദ ഗോട്ടും വൻ ഹിറ്റായി മാറിയിരിക്കുകയാണ്. 2024ല്‍ ഹിറ്റായ മഹാരാജയുടെ ലൈഫ്‍ടൈം കളക്ഷൻ മറികടന്ന് മുന്നേറുകയാണ് വിജയ് നായകനായ ദ ഗോട്ട്. ഇന്ത്യയില്‍ നിന്ന് മാത്രം 178.25 കോടി രൂപയാണ് വിജയ് നായകനായി എത്തിയ ദ ഗോട്ട് നേടിയിരിക്കുന്നത്.

വിജയ് സേതുപതിയുടെ മഹാരാജ 104.84 കോടി രൂപയായിരുന്നു ആകെ നേടിയതെന്നാണ് റിപ്പോര്‍ട്ട്. ദ ഗോട്ടിന് മിക്കവാറും രണ്ടാം ഭാഗം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എൻഡ് ക്രെഡിറ്റില്‍ അതിൻ്റെ സൂചനകളുമുണ്ട്. ഗോട്ട് വേഴ്‍സസ് ഒജിയെന്നായിരിക്കും രണ്ടാം ഭാഗത്തിൻ്റെ പേര്.

വിജയ് രാഷ്‍ട്രീയ പ്രഖ്യാപനം നടത്തിയതിനാല്‍ സിനിമ ഇന്ന് ഒന്നു കൂടി മാത്രമേയുണ്ടാകൂ. ദ ഗോട്ട് ഹിറ്റായെങ്കിലും രണ്ടാം ഭാഗത്തില്‍ വിജയ് ഉണ്ടാകാൻ സാധ്യത കുറവാണെന്നും സിനിമയില്‍ അജിത്തെത്തിയാല്‍ ആരാധകരുടെ ശത്രുതയില്ലാതാകുമെന്നുമാണ് പ്രതീക്ഷ. ദ ഗോട്ട് എന്ന സിനിമയെ കുറിച്ച് നടൻ അജിത്ത് കുമാര്‍ അഭിപ്രായപ്പെട്ടതും സംവിധായകൻ വെങ്കട് പ്രഭു സൂചിപ്പിച്ചിരുന്നു. മങ്കാത്തയുടെ ചിത്രീകരണ സമയത്ത് പലപ്പോഴും തന്നോട് അടുത്തത് വിജയ് നായകനാകുന്ന ഒരു ചിത്രം ചെയ്യുമെന്ന് അജിത്ത് സൂചിപ്പിക്കുമായിരുന്നു എന്ന് പറഞ്ഞിരുന്നു അദ്ദേഹം. ഒടുവില്‍ ഞാൻ വിജയ് നായകനാകുന്ന ദ ഗോട്ട് ചെയ്യുന്നത് അജിത്തിനോട് വ്യക്തമാക്കിയപ്പോഴും പറഞ്ഞ മറുപടി ആവേശം നല്‍കുന്നതാണ്.  വര്‍ഷങ്ങളായി നിങ്ങളോട് ഞാൻ പറയുന്നതല്ലേ. സൂപ്പര്‍ എന്നായിരുന്നു അജിത്തിൻ്റെ മറുപടി. മങ്കാത്തയേക്കാള്‍ 100 മടങ്ങ് മികച്ചതായിരിക്കണം ദ ഗോട്ട് എന്നും അജിത്ത് കുമാര്‍ പറഞ്ഞതായി വെങ്കട് പ്രഭു വെളിപ്പെടുത്തി.

ഗാന്ധി എന്നായിരുന്നു വിജയ് ചിത്രത്തിന് ആദ്യം പേരിട്ടതെന്നും വെങ്കട് പ്രഭു അഭിമുഖത്തില്‍ പറഞ്ഞതും വലിയ ചര്‍ച്ചയായിരുന്നു. സംവിധായകൻ വെങ്കട് പ്രഭുവിൻ്റെ പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‍യെ ചെറുപ്പമാക്കുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments