കഴിഞ്ഞവര്‍ഷം ക്രിക്കറ്റ് ഏകദിന ലോകകപ്പിന് ഇന്ത്യയ്ക്ക് വന്‍ സാമ്പത്തികനേട്ടം

world cup

ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷം ക്രിക്കറ്റ് ഏകദിന ലോകകപ്പിന് ആതിഥ്യംവഹിച്ച ഇന്ത്യയ്ക്ക് അതുവഴിയുണ്ടായത് വന്‍ സാമ്പത്തികനേട്ടം. ഫൈനലില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട് ഇന്ത്യ കിരീടം കൈവിട്ടെങ്കിലും ടൂര്‍ണമെൻ്റ് വഴി രാജ്യത്തിന് സാമ്പത്തികമായി വന്‍ നേട്ടമുണ്ടാക്കാനായി. രാജ്യാന്തര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. പുറത്തുവിട്ട സമഗ്ര സാമ്പത്തിക റിപ്പോര്‍ട്ടിലാണ് വളര്‍ച്ചാ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യയിലെ പത്ത് നഗരങ്ങളിലായി നടന്ന ലോകകപ്പ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലേക്ക് ഏകദേശം 11,637 കോടി രൂപ (1.39 ബില്യണ്‍ യു.എസ്. ഡോളര്‍) സംഭാവന നല്‍കി. വിവിധ മേഖലകളിലായാണ് ഈ നേട്ടമുണ്ടായത്. 2023 ഒക്ടോബര്‍ അഞ്ചുമുതല്‍ നവംബര്‍ 19 വരെ നടന്ന ടൂര്‍ണമെൻ്റ്, ഇതുവരെ കണ്ടതില്‍ വെച്ചേറ്റവും മികച്ച ക്രിക്കറ്റ് ലോകകപ്പിനായി ഐ.സി.സി.യും ബി.സി.സി.ഐ.യും വന്‍ തുകയാണ് ചെലവഴിച്ചിരുന്നത്. സ്റ്റേഡിയങ്ങൾ നവീകരിക്കൽ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായാണ് തുക ചെലവഴിച്ചത്. ടൂര്‍ണമെൻ്റ് ക്രിക്കറ്റ് രംഗത്തും കൂടുതല്‍ സമ്പത്ത് കൊണ്ടുവന്നു. രാജ്യത്ത് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുയിരുന്നു.

കൂടാതെ ഇന്ത്യയെ ഒരു സുപ്രധാന വിനോദസഞ്ചാര കേന്ദ്രമായി ലോകത്തിനുമുന്നില്‍ അവതരിപ്പിക്കാനും ടൂര്‍ണമെൻ്റ് കൊണ്ട് കഴിഞ്ഞു. ടൂറിസം രംഗം മാത്രം ഏഴായിരം കോടിയിലധികം (861.4 ദശലക്ഷം ഡോളര്‍) വരുമാനമാണ് രാജ്യത്തിന് കൊണ്ടുവന്നത്. ടൂര്‍ണമെൻ്റ് നടന്ന അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ധരംശാല, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, പുണെ തുടങ്ങിയ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ വിദേശ-ആഭ്യന്തര സഞ്ചാരികള്‍ സന്ദര്‍ശനം നടത്തിയതാണ് ഗുണമായത്. ഇവരുടെ സന്ദര്‍ശനം, യാത്രകള്‍, ഭക്ഷണപാനീയങ്ങള്‍ തുടങ്ങിയവയെല്ലാം സാമ്പത്തികരംഗത്ത് മുതല്‍ക്കൂട്ടായി. ഈയിനത്തിലാണ് നാലായിരം കോടിയോളം സാമ്പത്തിക വളര്‍ച്ചയുണ്ടായത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments