പാകിസ്താനിൽ ഭൂകമ്പം; ഡൽഹി വരെ കുലുങ്ങി

റിക്റ്റർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

earth quake

പാകിസ്താൻറെ ചില ഭാഗങ്ങളില്‍ ഇന്ന് ശക്തമായ ഭൂചലനം ഉണ്ടായതായി റിപ്പോർട്ട്. റിക്റ്റർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പഞ്ചാബ്, ഖൈബർ പഖ്‍തൂണ്‍ പ്രവിശ്യകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇതിൻറെ പ്രകമ്പനം ഡൽഹി വരെ അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഡല്‍ഹി, ഉത്തർ പ്രദേശ്, ഹരിയാന, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്.

പഞ്ചാബ് പ്രവിശ്യയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് ദേര ഗാസി ഖാൻ മേഖലയ്ക്ക് സമീപം 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടെന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സർവേ അറിയിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്ക് 12:28 നാണ് പാകിസ്ഥാനില്‍ ഭൂമികുലുക്കമുണ്ടായത്. ഇന്ത്യയുടെ നാഷണല്‍ സെന്‍റർ ഫോർ സീസ്‌മോളജിയും ഭൂകമ്പം ഉണ്ടായതായി റിപ്പോർട്ട് ചെയ്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments