കോഴിക്കോട്: നാദാപുരത്ത് എം.ഡി.എം.എ.യുമായി യുവാവിനെയും യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശികളായ മുഹമ്മദ് ഇജാസ്, അഖില ( 26 ) എന്നിവരാണ് അറസ്റ്റിലായത്. കാറില്‍ കടത്തുകയായിരുന്ന 32 ഗ്രാം എം.ഡി.എം.എ പിടികൂടി.
തിങ്കളാഴ്ച രാത്രി പേരോട് പോലീസിൻ്റെ വാഹന പരിശോധനക്കിടെയാണ് സംഭവം. പോലീസ് നടത്തിയ പരിശോധനയില്‍ കാറില്‍ നിന്ന് എം.ഡി.എം.എ കണ്ടെടുത്തു. നാദാപുരം എസ്.ഐ. അനിഷ് വടക്കേടത്താണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തുടർന്ന് കാർ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതികളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.