അൻവറിനെ തണുപ്പിക്കാൻ മലപ്പുറം പൊലീസിൽ അഴിച്ചുപണി

മലപ്പുറം എസ് പി എസ് ശശിധരനെ സ്ഥലം മാറ്റും.

pv anvar and shaseedharan ips

തിരുവനന്തപുരം: മലപ്പുറം പോലിസിൽ ഉന്നത ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റം. മലപ്പുറം എസ് പി എസ് ശശിധരനെ സ്ഥലം മാറ്റി പകരം പൊലീസ് ആസ്ഥാന എഐജി വിശ്വനാഥിനെ മലപ്പുറം എസ്പി യായി നിയമിക്കും.

ശശീധരനെതിരെ ആരോപണം ഉന്നയിച്ചുകൊണ്ടാണ് പി വി അൻവർ ആരോപണ പരമ്പരയിലേക്ക് കടന്നത്. ഡിവൈഎസ്‌പിമാർ മുതലുള്ളവർക്ക് സ്ഥലംമാറ്റമുണ്ട്. സ്‌പെഷ്യല്‍ ബ്രാഞ്ചടക്കം സബ്‌ഡിവിഷനിലെ ഉദ്യോഗസ്ഥർക്കും സ്ഥാനചലനമുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ഡിവൈഎസ്പി വി വി ബെന്നിയെയും സ്ഥലംമാറ്റും. പൊന്നാനിയിലെ വീട്ടമ്മ നൽകിയ പീഡന പരാതിയിലാണ് നടപടി. എന്നാൽ ഇതുവരെയും എഫ് ഐ ആർ ഇടാനോ അന്വേഷണം പ്രഖ്യാപിക്കാനോ സർക്കാർ തയ്യാറായിട്ടില്ല.

പൊലീസ് അഴിച്ചുപണിയില്‍ തൃപ്‌തനാണെന്നായിരുന്നു പി.വി അൻവർ എംഎല്‍എയുടെ പ്രതികരണം. ഭരണപക്ഷ എംഎൽഎയായ പി വി അൻവർ ഉന്നത ഉദ്യോഗസ്ഥരുടെ ക്രിമിനൽ നടപടികളും മാഫിയകളുമായയുള്ള ചങ്ങാത്തവും തുറന്നു പറഞ്ഞിരുന്നു. പിന്നീട് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെയും ആരോപണ മുന നീണ്ടു.

പൊലീസിനെതിരെയുള്ള ഭരണപക്ഷ എംഎൽഎയുടെ ആരോപണങ്ങൾ കൈവിട്ടതോടെയാണ് മലപ്പുറം പൊലീസിലെ ഉന്നതരെ സ്ഥലം മാറ്റി അൻവറിൻറെ വായടിപ്പിക്കാനുള്ള ശ്രമവുമായി ആഭ്യന്തര വകുപ്പ് രംഗത്തിറങ്ങിയത്. അതേസമയം എഡിജിപി അജിത് കുമാറിനെതിരെ നടപടി എടുക്കാതെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതും ശ്രദ്ധേയമാണ്.

മലപ്പുറം മുൻ എസ് പിയും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുമായിരുന്ന എസ്.സുജിത് ദാസിനെ അൻവറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സസ്‌പെൻഡ് ചെയ്‌തിരുന്നു. എസ്.പി എസ്.ശശിധരനെതിരെ പറഞ്ഞതില്‍ മാപ്പ് പറയില്ലെന്ന് മുൻപ് അൻവർ വ്യക്തമാക്കിയിരുന്നു. ശശിധരൻ നമ്പർ വണ്‍ സാഡിസ്‌റ്റാണെന്നും ഈഗോയിസ്‌റ്റാണെന്നുമായിരുന്നു അൻവർ ആരോപിച്ചത്. നല്ല ഓഫീസറല്ലെന്നും പൂജ്യം മാർക്കേ നല്‍കൂവെന്നും എംഎല്‍എ മലപ്പുറം പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളന വേദിയിൽ പറഞ്ഞിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments