CinemaKeralaMediaNationalNews

ദീപിക രൺവീർ ദമ്പതികളുടെ പൊന്നോമനയെ കാണാൻ ഓടിയെത്തി അംബാനി കുടുംബം

മുംബൈ: താരദമ്പതികളായ ദീപിക പദ്‌കോണിൻ്റെയും രൺവീർ സിംഗിൻ്റെയൂം പൊന്നോമനയെ കാണാനെത്തി ശതകോടീശ്വരനായ മുകേഷ് അംബാനി. വൻ സുരക്ഷാ സന്നാഹങ്ങളോടെയാണ് പ്രസവശേഷം ആശുപത്രിയിൽ കഴിയുന്ന ദീപികയെയും കുഞ്ഞിനെയും മുകേഷ് അംബാനി സന്ദർശിച്ചത്. ആശുപത്രിയിലേക്ക് എത്തുന്ന മുകേഷ് അംബാനിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

രൺവീറിൻ്റെ സഹോദരി റിതിക ഭവ്‌നാനി ദമ്പതികളെ ആശുപത്രിയിലെത്തി സന്ദർശിക്കുന്നതിൻ്റെ വീഡിയോ ഇന്നലെ പുറത്തുവന്നിരുന്നു. കുറച്ച് ദിവസം കൂടി ദീപിക ആശുപത്രിയിൽ തുടരുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. രൺവീറും കുറച്ച് നാളായി ജോലിയിൽ നിന്നും വിട്ടു നിൽക്കുകയാണ്.

ഞായറാഴ്ചയാണ് ദീപിക പദ്‌കോൺ പെൺകുഞ്ഞിന് ജന്മം നൽകിയത്. തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരങ്ങൾ സന്തോഷവിവരം പങ്കുവച്ചത്. കുഞ്ഞിൻ്റെ പേരോ മുഖമോ ദമ്പതികൾ ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഉടമസ്ഥതയിലുള്ള മുംബൈയിലെ എച്ച്എൻ റിലയൻസ് ആശുപത്രിയിലാണ് ദീപിക. മുകേഷ് അംബാനിയുടെ ഇളയ മകനായ അനന്ത് അംബാനിയുടെ വിവാഹത്തിനിടയിൽ തന്നെ രൺവീറും ദീപികയുമായുള്ള അംബാനി കുടുംബവുമായുള്ള ബന്ധം ചർച്ചയായിരുന്നു. വിവാഹത്തിൻ്റെ എല്ലാ ആഘോങ്ങളിലും താരദമ്പതികൾ പങ്കെടുത്തിരുന്നു. പൂർണഗർഭിണിയായി വിവാഹചടങ്ങുകളിൽ ചുവട് വക്കുന്ന ദീപികയുടെ വീഡിയോകൾ വൈറലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *