KeralaMediaNews

റോബിൻ ബസുടമ സമർപ്പിച്ച ഹർജി ഹൈക്കോടതി തളളി

കൊച്ചി: സർക്കാർ നടപടികള്‍ക്കെതിരായി റോബിൻ ബസുടമ സമർപ്പിച്ച ഹർജി ഹൈക്കോടതി തളളി. കോണ്‍ടാക്‌ട് കാര്യേജ് ബസുകള്‍ക്ക് ആളെ കയറ്റാൻ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് നഗരേഷിൻ്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. റോബിൻ ബസ് നടത്തുന്നത് നിയമലംഘനമാണെന്ന കെഎസ്‌ആർടിസിയുടെ വാദവും ഹൈക്കോടതി അംഗീകരിച്ചു.

ഓള്‍ ഇന്ത്യ പെർമിറ്റ് ചട്ടങ്ങള്‍ പ്രകാരം സർവീസ് നടത്താനും ബോർഡ് വച്ച്‌ ആളെ കയറ്റാനും അവകാശമുണ്ടെന്നാണ് റോബിൻ ബസ് ഉടമ അവകാശപ്പെട്ടത്. അതേസമയം, റോബിൻ ബസിൻ്റെ സർവീസ് പെർമിറ്റ് ലംഘനമാണെന്നാണ് സർക്കാരും മോട്ടർ വാഹന വകുപ്പും ആരോപിച്ചത്. ഇതേതുടർന്ന് പിഴ ചുമത്തുകയും ബസ് പിടിച്ചെടുക്കുകയും ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് മോട്ടർ വാഹന വകുപ്പ് എത്തുകയും ചെയ്തിരുന്നു. ഈ നടപടികള്‍ക്കെതിരെയാണ് ബസുടമ ഹൈക്കോടതിയെ സമീപിച്ചത്.ഇതിനുപിന്നാലെ കെഎസ്‌ആർടിസിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *