ഇൻഫോസിസ് നാരായണ മൂർത്തിയേക്കാള്‍ കോടീശ്വരനായ ക്രിസ് ഗോപാലകൃഷ്ണൻ; സമ്പന്നതയുടെ വമ്പൻ കണക്കുകള്‍ ഇങ്ങനെ

ഇൻഫോസിസ് എന്ന വമ്പൻ ഐടി കമ്പനിയുടെ സ്ഥാപകരുടെ കോടികളുടെ കണക്കുകള്‍..

Narayana murthy and Kris Gopalakrishna wealth

ഇൻഫോസിസ് സഹസ്ഥാപകനായ നാരായണ മൂർത്തിയും ഭാര്യ സുധാ മൂർത്തിയും ബെംഗളൂരുവിലെ ഏറ്റവും സമ്പന്ന കുടുംബങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനം നേടി. അടുത്തിടെ പുറത്തിറക്കിയ ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2024 പ്രകാരമാണ്.
ഇവരുടെ സാമ്പത്തിന്റെ വിവരങ്ങള്‍ വീണ്ടും ചർച്ചയാകുന്നത്.

ഇൻഫോസിസിന്റെ പേര് കേക്കുമ്പോള്‍ ആദ്യം ഓർമ്മ വരുന്നത് നാരായണ മൂർത്തിയുടെ പേരാണ്. എന്നാല്‍ ഇദ്ദേഹത്തേക്കാള്‍ ധനികനാണ് ഇൻഫോസിസിൻ്റെ സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ.

36,600 കോടി രൂപയുടെ ആസ്തിയുമായി നാരായണയും സുധാ മൂർത്തിയും ബെംഗളൂരുവിലെ ഏറ്റവും സമ്പന്ന കുടുംബങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനം നേടിയപ്പോൾ, സേനാപതി ‘ക്രിസ്’ ഗോപാലകൃഷ്ണ 38,500 കോടിയുടെ സമ്പത്തുമായാണ് അദ്ദേഹത്തെ മറികടന്നത്.

2007 മുതൽ 2011 വരെ ഇൻഫോസിസ് ഐടി കമ്പനിയുടെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായി ഗോപാൽകൃഷ്ണ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2011 മുതൽ 2014 വരെ കമ്പനിയുടെ വൈസ് ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 2014 ൽ കമ്പനിയിൽ നിന്ന് വിരമിച്ച അദ്ദേഹം വിരമിച്ചതിനുശേഷം വിവിധ മേഖലകളില്‍ നിക്ഷേപങ്ങള്‍ നടത്തിയിരുന്നു. ഓട്ടോമൊബൈൽ സേവന ദാതാവായ കി മൊബിലിറ്റി പോലുള്ള സ്റ്റാർട്ടപ്പുകൾ, അദ്ദേഹത്തിൻ്റെ ബിസിനസ് ഇൻകുബേറ്ററായ ആക്‌സിലോർ വെഞ്ചേഴ്‌സ് വഴിയും ചില വെഞ്ച്വർ ഫണ്ടുകൾ വഴിയും.

ഇപ്പോൾ ഗുഡ്‌ഹോം, കാഗാസ്, എൻകാഷ് എന്നിവയുൾപ്പെടെ നിരവധി കമ്പനികളിൽ നിക്ഷേപം നടത്തിയിട്ടുള്ള സ്റ്റാർട്ടപ്പ് ആക്‌സിലറേറ്ററായ ആക്‌സിലർ വെഞ്ചേഴ്‌സിൻ്റെ ചെയർമാനാണ് 69 കാരനായ ക്രിസ് ഗോപാല്‍കൃഷ്ണ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) മദ്രാസിൽ നിന്ന് ഭൗതികശാസ്ത്രത്തിലും കമ്പ്യൂട്ടർ സയൻസിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട് ഗോപാലകൃഷ്ണ.

2011 ജനുവരിയിൽ, ഇന്ത്യാ ഗവൺമെൻ്റ് ശ്രീ ഗോപാൽകൃഷ്ണനു രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകി ആദരിച്ചു. മദ്രാസ് ഐഐടിയിൽ ഭാര്യയുടെ പേരിലുള്ള സുധ ഗോപാലകൃഷ്ണൻ ബ്രെയിൻ റിസർച്ച് സെൻ്ററിന് അദ്ദേഹം ധനസഹായം നൽകി.

മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്റ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെയും ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റിൻ്റെയും ബോർഡ് ഓഫ് ഗവർണേഴ്‌സിൽ സേവനമനുഷ്ഠിക്കുന്നു. ഇൻഫോസിസ് വെബ്‌സൈറ്റ് പ്രകാരം ബാംഗ്ലൂരിലെ ഐഐഐടിയുടെ ബോർഡ് ഓഫ് ഗവർണേഴ്‌സിൻ്റെ ചെയർമാനും ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗവുമാണ് .

1981 ജൂലൈയിൽ പൂനെയിൽ സ്ഥാപിതമായ ഇൻഫോസിസ്, നിലവിൽ ബെംഗളൂരു ആസ്ഥാനമാക്കി, നാരായണ മൂർത്തി, നന്ദൻ നിലേകനി, ക്രിസ് ഗോപാലകൃഷ്ണൻ, എസ്ഡി ഷിബുലാൽ, കെ ദിനേഷ്, എൻ എസ് രാഘവൻ, അശോക് അറോറ എന്നിവരുൾപ്പെടെ ഏഴ് എഞ്ചിനീയർമാർ ചേർന്നാണ് സ്ഥാപിച്ചത്

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments