സിമൻ്റ് കട്ടകള്‍ പാളത്തില്‍വെച്ച്‌ ട്രെയിൻ അപകടമുണ്ടാക്കാൻ ശ്രമം; രക്ഷപ്പെട്ടത് തലനാരിഴക്ക്

railway issue

ജയ്പുർ: രാജസ്ഥാനിലെ അജ്മീറില്‍ സിമൻ്റ് കട്ടകള്‍ പാളത്തില്‍വെച്ച്‌ ട്രെയിൻ അപകടമുണ്ടാക്കാൻ ശ്രമം. 70 കിലോ വീതം ഭാരമുള്ള രണ്ട് കട്ടകളാണ് പാളത്തില്‍വെച്ചത്. ട്രെയിൻ ഇവയില്‍ തട്ടിയെങ്കിലും ഭാഗ്യംകൊണ്ടുമാത്രമാണ് അപകടം ഒഴിവായത്. ഞായറാഴ്ച രാത്രി 10.30-ഓടെയാണ് സംഭവം.

റെയില്‍വേ ജീവനക്കാർ നല്‍കിയ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയില്‍ ആദ്യം ഒരു സിമൻ്റ് കട്ടയും ട്രാക്കില്‍തന്നെ അല്‍പം മാറി രണ്ടാമത്തേതും കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചു. ജീവനക്കാരുടെ പരാതിയിയില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

സമാനമായ അട്ടിമറി ശ്രമം കഴിഞ്ഞദിവസം യു.പിയിലെ കാണ്‍പുരിലും നടന്നിരുന്നു. പ്രയാഗ് രാജില്‍നിന്ന് ഹരിയാണയിലെ ഭിവാനിയിലേക്ക് പോവുകയായിരുന്ന കാളിന്ദി എക്സ്പ്രസ് പാളത്തില്‍ വെച്ച ഗ്യാസ് സിലിണ്ടറില്‍ ഇടിച്ചെങ്കിലും അപകടം ഒഴിവായി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments