ഹെല്‍ത്ത്- ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ ജി.എസ്.ടി. കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം നവംബറില്‍ ചേരാനിരിക്കുന്ന ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തില്‍ ഉണ്ടാകുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഈ വിഷയം പരിശോധിക്കുന്നതിനായി മന്ത്രിതല സമിതി നിയോഗിച്ചിട്ടുണ്ടെന്നും തിങ്കളാഴ്ച ചേർന്ന ജി.എ.ടി. കൗണ്‍സില്‍ യോഗത്തിനുശേഷമുണ്ടായ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി അറിയിച്ചു.
കാന്‍സര്‍ മരുന്നുകളുടെയും ചില ലഘുഭക്ഷണങ്ങളുടേയും ജി.എസ്.ടി. നികുതിയിലും ഇളവ് വരുത്തിയിട്ടുണ്ട്. കാൻസർ മരുന്നുകളുടെ നികുതി 12-ല്‍നിന്ന് അഞ്ചുശതമാനമായി കുറിച്ചിരിക്കുകയാണ്. ഷെയറിങ് അടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന ഹെലികോപ്ടറുകളുടെ ജി.എസ്.ടി. അഞ്ചുശതമാനമായിരിക്കും.
കേന്ദ്ര- സംസ്ഥാന സര്‍വകലാശാലകള്‍ക്കുള്ള ജി.എസ്.ടി. പൂർണമായി ഒഴിവാക്കിയാതായി ധനമന്ത്രി വ്യക്തമാക്കി. .ഓണ്‍ലൈന്‍ ഗെയിമിങ്ങില്‍നിന്നുള്ള വരുമാനം 412 ശതമാനം വര്‍ധിച്ചു 6,909 കോടിയായതായി ധനമന്ത്രി സൂചിപ്പിച്ചു.