തിരുവനന്തപുരം : സെക്രട്ടറിയേറ്റ് ശുചീകരിക്കാൻ 8.92 ലക്ഷം അനുവദിച്ച് പൊതുഭരണ വകുപ്പ്. ഈ മാസം 4, 5, 7 തീയതികളിൽ പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരം 8.92 ലക്ഷം രൂപ സെക്രട്ടറിയേറ്റിലെ ശുചീകരണത്തിന് ചെലവായി. 2 ലൈഫ് മിഷൻ വീട് നിർമ്മിക്കുന്നതിനേക്കാൾ കൂടുതൽ തുകയാണ് ശുചീകരണത്തിന് ചെലവാകുന്നത്.
അതേസമയം, ശുചീകരണത്തിനാവശ്യമായ പ്ലാസ്റ്റിക്ക് ചാക്കിൻ്റെ വില 85000 രൂപയാണ്. 8.92 ലക്ഷം ചെലവായതിൽ ശുചീകരണ സാധനങ്ങൾ വാങ്ങിച്ചത് 8.07 ലക്ഷത്തിന് ആണ്. സെക്രട്ടറിയേറ്റിലെ സി പി എം നിയന്ത്രണത്തിലുള്ള സ്റ്റാഫ് സഹകരണ സംഘത്തിൻ്റെ മാവേലി സ്റ്റോറിൽ നിന്നുമാണ് ശുചീകരണ സാധനങ്ങളും പ്ലാസ്റ്റിക്ക് ചാക്കും വാങ്ങിയത്. ഉത്തരവ് ഇറങ്ങിയതോടെ ഈ ആഴ്ച തന്നെ സഹകരണ സംഘത്തിന് പണം ലഭിക്കും.