മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്തിൻ്റെ തിരക്കഥയിൽ അമ്പലക്കര ഫിലിംസിൻ്റെ ബാനറിൽ 2000ൽ പുറത്തിറങ്ങിയ സിനിമയാണ് വല്യേട്ടൻ. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്തിൻ്റെ തിരക്കഥയിൽ അമ്പലക്കര ഫിലിംസിൻ്റെ ബാനറിൽ 2000ൽ പുറത്തിറങ്ങിയ സിനിമയാണ് വല്യേട്ടൻ. അറയ്‌ക്കൽ മാധവനുണ്ണിയുടെയും സഹോദരങ്ങളുടെയും കഥപറയുന്ന വല്യേട്ടൻ വീണ്ടും റീ-റിലീസിനൊരുങ്ങുമ്പോൾ സിനിമയുടെ പുതിയ പോസ്റ്ററാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
മാസ് ലുക്കിൽ ഇരിക്കുന്ന അറയ്‌ക്കൽ മാധവനുണ്ണിയാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. 4K ഡോൾബി അറ്റ്‌മോസ് സിസ്റ്റത്തിൽ ദൃശ്യമികവോടെ പുറത്തിറങ്ങുന്ന സിനിമ ആരാധകർക്ക് മികച്ച അനുഭവം നൽകുമെന്ന് അണിയറപ്രവർത്തകർ പറഞ്ഞു.
ഷാജി കൈലാസിൻ്റെ സംവിധാനത്തിൽ 2000-ത്തിലാണ് വല്യേട്ടൻ പുറത്തിറങ്ങിയത്. അറയ്‌ക്കൽ തറവാട്ടിൽ നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമ പറയുന്നത്. ആരാധകർ ഏറ്റെടുത്ത പോലെ ട്രോളന്മാർ ഏറ്റെടുത്ത ചിത്രം കൂടിയാണ് വല്യേട്ടൻ. ഓണം വന്നാലും വിഷു വന്നാലും പതിവായി വല്യേട്ടൻ സിനിമ മാത്രം പ്രദർശിപ്പിക്കുന്ന ഒരു ടെലിവിഷൻ ചാനലുമായി ബന്ധപ്പെടുത്തി നിരവധി ട്രോളുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
സിദ്ദിഖ്, മനോജ് കെ ജയൻ, സുധീഷ്, സായ്കുമാർ, ശോഭന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങൾ. അമ്പലക്കര ഫിലിംസിൻ്റെ ബാനറിൽ ബൈജു അമ്പലക്കരയും, അനിൽ അമ്പലക്കരയും ചേർന്നാണ് ചിത്രത്തിൻ്റെ നിർമാണം. 4K ഡോൾബി അറ്റ്‌മോസ് സിസ്റ്റത്തിൽ അവതരിപ്പിക്കുന്നത് മാറ്റിനി നൗ എന്ന കമ്പിനിയാണ്.