സൂപ്പർ ലീഗ് കേരളക്ക് കൊച്ചിയിൽ ത്രസിപ്പിക്കുന്ന തുടക്കം: മലപ്പുറം എഫ്സി വിജയം

നടനും സംവിധായകനുമായ പൃഥ്വിരാജിൻ്റെയൂം ഭാര്യ സുപ്രിയ മേനോനിൻ്റെയും ഉടമസ്ഥതയിലുള്ള ടീമാണ് ഫോഴ്സ് കൊച്ചി

kerala super league

സൂപ്പർ ലീഗ് കേരളയ്ക്ക് കൊച്ചിയിൽ ആവേശകരമായ തുടക്കം. ഫുട്ബോൾ ചരിത്രത്തിൽ വിവിധ ടീമുകളെ അണിയിച്ചൊരുക്കി കേരള ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ സൂപ്പർ ലീഗ് കേരള തുടക്കം കുറിച്ചു.
കേരള ഫുട്ബാൾ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലിനാണ് സൂപ്പർ ലീഗ് തുടക്കം കുറിച്ചത്
ഉദ്ഘാടനപ്പോരിൽ ആതിഥേയരായ ഫോഴ്സ കൊച്ചിയെ ഹോം ഗ്രൌണ്ടിൽ തളച്ചാണ് ഫുട്ബോളിന്‍റെ ഈറ്റില്ലമായ മലപ്പുറം എഫ്സി വിജയക്കൊടി പാറിച്ചത്
നടനും സംവിധായകനുമായ പൃഥ്വിരാജിൻ്റെയൂം ഭാര്യ സുപ്രിയ മേനോനിൻ്റെയും ഉടമസ്ഥതയിലുള്ള ടീമാണ് ഫോഴ്സ് കൊച്ചി.
കൊച്ചി ജവാഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലായിരുന്നു മത്സരം. ഫസലുർറഹ്മാൻ, പെഡ്രോ മാൻസി എന്നിവർ മലപ്പുറത്തിനായി വലകുലുക്കി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments