തിരുവനന്തപുരം: എൻസിപി നേതൃയോഗത്തിൽ വാക്കേറ്റം. പി.സി. ചാക്കോയും ജനറല്‍ സെക്രട്ടറി കെ.ആര്. രാജനും തമ്മിലായിരുന്നു വാക്കേറ്റം. വാക്കേറ്റം കടുത്തതോടെ യോഗം പിരിച്ചുവിട്ടു. ഓൺലൈനായി ചേർന്ന യോഗത്തിലായിരുന്നു നാടകീയ സംഭവങ്ങൾ.
എ കെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നതിന് എൻ സി പി അധ്യക്ഷൻ പി സി ചാക്കോ മാന്യതയില്ലാത്ത നീക്കങ്ങള്‍ നടത്തിയെന്ന് ജനറൽ സെക്രട്ടറി രാജൻ ആരോപിച്ചു. ഇതാണ് യോഗം വാക്കേറ്റത്തിൽ കലാശിക്കാൻ കാരണം.
നേതൃയോഗം പാതി വഴി പിരിച്ചുവിട്ടതോടെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കുന്ന നീക്കം പ്രതിസന്ധിയിലായി. മന്ത്രി സ്ഥാനത്തുനിന്ന് നീക്കിയാൽ എംഎൽഎ സ്ഥാനവും രാജിവയ്ക്കുമെന്ന് ശശീന്ദ്രൻ നേരത്തെ ഭീഷണി മുഴക്കിയിരുന്നു. എന്നാൽ വിഷയം എൻസിപിയുടെ ആഭ്യന്തര കാര്യമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രതികരണം.