ഭാരതത്തിൻ്റെ വിദേശനാണ്യശേഖരം 70,000 കോടി ഡോളറിലേക്ക്

Foreign exchange reserves of India

മും​ബൈ: ഭാരതത്തിൻ്റെ വിദേശനാണ്യശേഖരം എക്കാലത്തെയും ഉയർന്ന നിലയിൽ എത്തി. ഓ​ഗസ്റ്റ് 30 ന് അവസാനിച്ച ആഴ്ചയിൽ വിദേശനാണ്യശേഖരം 68,399 കോടി ഡോളറിലെത്തിയതായി ആർബിഐയുടെ കണക്കുകൾ വ്യക്തമാക്കുന്നു. സ്വർണശേഖരത്തിൽ മാത്രം 86.2 കോടി ഡോളറിൻ്റെ വർദ്ധനയുണ്ടായി. ഇതോടെ മൊത്തം സ്വർണശേഖരത്തിൻ്റെ മൂല്യം 6,186 കോടി ഡോളറായി ഉയർന്നു. കരുതൽ ശേഖരത്തിൻ്റെ പ്രധാന ഘടകമായ വിദേശ കറൻസി ആസ്തി 148.5 കോടി ഡോളർ വർദ്ധിച്ച് 59,900 കോടി ഡോളറിലെത്തി

ആ​ഗോളതലത്തിൽ ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയിൽ ഉയർന്ന വിദേശനാണ്യ കരുതൽ ശേഖരമാണ് രാജ്യത്തിന് കരുത്താകുന്നത്. സ്വർണശേഖരത്തിലും ഇന്ത്യ നില മെച്ചപ്പെടുത്തി. എണ്ണൂറ് ടണ്ണിലധികമാണ് ഇന്ത്യയുടെ സ്വർണശേഖരം. ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും ഇന്ത്യയിലുമായാണ് റിസർവ് ബാങ്ക് സ്വർണശേഖരം സൂക്ഷിച്ചിരിക്കുന്നത്. ഇതിലൊരു ഭാഗം അടുത്തിടെ ഇന്ത്യയിലേക്ക് മാറ്റിയിരുന്നു. യുഎസ് ഡോളർ മുതൽ യൂറോ, ജപ്പാനീസ് യെൻ, പൗണ്ട് എന്നീ റിസർവ് കറൻസികളാണ് വിദേശനാണ്യ ശേഖരത്തിൽ പ്രധാനമായും ഉൾപ്പെടുന്നത്. രൂപയുടെ മൂല്യം ഇടിഞ്ഞാൽ വിദേശനാണ്യം ഉപയോഗിച്ചാണ് ഡോളർ-രൂപ വിനിമയനിരക്ക് കുറയ്‌ക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments