‘അമ്മ’ ഓണാഘോഷം റദ്ദാക്കി

ആഘോഷം ഉണ്ടാകില്ലെന്ന വിവരം കത്തിലൂടെ എല്ലാ അംഗങ്ങളെയും അറിയിച്ചു.

AMMA - Association Of Malayalam Movie Artists

സിനിമാതാരങ്ങളുടെ സംഘടനയായ ‘അമ്മ’ നടത്തിവന്നിരുന്ന ‘ആർപ്പോ ഇർറോ’ എന്ന ഓണാഘോഷ പരിപാടി ഈ വർഷം നടത്തില്ല. സിനിമയിലെ നിരവധി താരങ്ങൾക്കെതിരെ പീഡനാരോപണങ്ങളും പോലീസ് കേസുകളും ഉണ്ടായ പശ്ചാത്തലത്തിലാണ് ആഘോഷമില്ലായ്മ. ആഘോഷം ഉണ്ടാകില്ലെന്ന വിവരം കത്തിലൂടെ എല്ലാ അംഗങ്ങളെയും അറിയിച്ചു. പതിനാറിന് കൊച്ചിയിലാണ് പരിപാടി നടത്താനിരുന്നത്.

ആഘോഷം റദ്ദാക്കാനിടയാക്കിയ കാരണങ്ങളെക്കുറിച്ച് കത്തിൽ പറയുന്നതിങ്ങനെ: ‘ഇപ്പോഴത്തെ സാഹചര്യം നിങ്ങൾക്ക് അറിവുള്ളതാണല്ലോ. നമുക്ക് അറിവുള്ള അവസ്ഥകൾവച്ച് എല്ലാവരെയും ഉൾക്കൊള്ളിച്ച് വലിയ ഓണാഘോഷം നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് പരിപാടി റദ്ദാക്കുന്നത്.’

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments