മധ്യപ്രദേശിലെ വിദൂര വനവാസി ഗ്രാമമാണ് പടിയാൽ. 5000 പേർ വസിക്കുന്ന മാത്രം വസിക്കുന്ന ഗ്രാമം അധികാരികളുടെ ഗ്രാമം അഥവാ ‘administer village’ എന്നാണ് അറിയപ്പെടുന്നത്. ഗ്രാമീണരുടെ കഠിന്വാദ്ധ്വാനത്തിൻ്റെയും ആത്മസമർപ്പണത്തിൻ്റെയും അംഗീകരമാണ് ഈ വിളിപ്പേര്. സാക്ഷരയിലും വിദ്യാഭ്യാസത്തിനും എറെ മുന്നിലുള്ള സംസ്ഥാനമാണ് കേരളം. എങ്കിലും സിവിൽ സർവീസ് മലയാളികൾക്ക് ഇന്നും ബാലികേറാ മലയാണ്. വിദ്യാഭ്യാസ നിലവാരം നോക്കുമ്പോൾ സംസ്ഥാനത്തുള്ള ഐഎഎസ്- ഐപിഎസ് ഓഫീസർമാരുടെ എണ്ണത്തിലും കുറവാണ്. അവിടെയാണ് പടിയാൽ എന്ന കുഗ്രാമത്തിൻ്റെ വിജയം.
ഈ ഗ്രാമത്തിൽ നിന്നുള്ള 100 ലധികം സിവിൽ സർവ്വീസ് ഉദ്യോസ്ഥരാണ് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്നത്. ഇതിന് പുറമേ എഞ്ചിനീയർമാരായും ഡോക്ടർമാരെയും നിരവധി പേർ ജോലി ചെയ്യുന്നു.
മധ്യപ്രദേശ് സർക്കാരിൻ്റെ കണക്കനുസരിച്ച് 90 ശതമാനത്തിലധികമാണ് ഗ്രാമത്തിലെ സാക്ഷരനിരക്ക്. ഇവിടെ താമസിക്കുന്നതിൽ നല്ലൊരു പങ്കും ഭിൽ ഗോത്രത്തിൽപെട്ടവരാണ്. സ്വാതന്ത്ര്യാന്തര കാലം മുതൽ വിദ്യാഭ്യാസത്തിന് ഇവർ അതീവ പ്രധാന്യമാണ് ഗോത്രം നൽകുന്നത്. ഒപ്പം മത്സരപരീക്ഷകൾക്കും. രണ്ട് വർഷം മുമ്പ് സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ എണ്ണം ഏകദേശം 70 ആയിരുന്നു, എന്നാൽ 2024 ൽ അത് 100 കടന്നു.
സംസ്ഥാന ഗവൺമെൻ്റിൻ്റെ കണക്കനുസരിച്ച്, ഗ്രാമത്തിലെ ഓരോ വീട്ടിലും ഒരു സർക്കാർ ഉദ്യോഗസ്ഥനുണ്ട്. മൊത്തം 300 ലതികം പേരാണ് കേന്ദ്ര-സംസ്ഥാന സർവീസിൽ ജോലി ചെയ്യുന്നത്. ജഡ്ജി മുതൽ ഫോറസ്റ്റ് ഓഫീസർമാർ വരെ ഇതിൽപെടും. ഈ വർഷം പന്ത്രണ്ടാം ക്ലാസ് പൂർത്തിയായ ഏഴ് വിദ്യാർത്ഥികളിൽ നാലുപേർ നീറ്റിനും മൂന്ന് പേർ ജെഇഇ മെയിൻ യോഗ്യതയും നേടി കഴിഞ്ഞു.