പാരാലിംപിക്സില്‍ വീണ്ടും ഇന്ത്യക്ക് സുവര്‍ണത്തിളക്കം. പുരുഷന്മാരുടെ ഹൈ ജംപ് ടി54 വിഭാഗത്തില്‍ പ്രവീണ്‍ കുമാറാണ് ഇന്ത്യക്കായി സ്വര്‍ണം നേടിയത്
2.08 മീറ്റര്‍ താണ്ടിയാണ് താരം സ്വര്‍ണം സ്വന്തമാക്കിയത്. ടോക്യോയില്‍ ഈയിനത്തില്‍ വെള്ളി നേട്ടത്തിലെത്തിയ പ്രവീണ്‍ നാല് വര്‍ഷത്തിനിപ്പുറം അത് സ്വര്‍ണത്തിളക്കത്തിലേക്ക് പരിവര്‍ത്തിപ്പിച്ചു.പാരിസില്‍ ഇതോടെ ഇന്ത്യന്‍ മെഡല്‍ നേട്ടം 26 ആയി. 6 സ്വര്‍ണം 9 വെള്ളി 11 വെങ്കലം നേട്ടങ്ങളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. പോയിൻ്റ് പട്ടികയില്‍ നിലവില്‍ ഇന്ത്യ 14ാം സ്ഥാനത്ത്.