Malayalam Media LIve

രാമക്ഷേത്രത്തിനായി നിർഭയം പോരാടിയവർ ; 1500 ഓളം കർസേവകർക്കും കുടുംബത്തിനും ആദരം അർപ്പിച്ച് ഹിന്ദു സംഘടനകൾ

ഹൈദരാബാദ്: രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന കർസേവകർക്കും കുടുംബങ്ങൾക്കും ആദരം അർപ്പിച്ച് ഹിന്ദു സംഘടനകൾ . കർസേവകരുടെയും രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ഭാഗമായി ജീവൻ ബലി നൽകേണ്ടി വന്ന കർസേവകരുടെ കുടുംബങ്ങളെയും ആദരിച്ചത്.

വിശ്വ ഉമിയ ധാം, വിശ്വ ഹിന്ദു പരിഷത്, അഖില ഭാരതീയ സന്ദ് സമിതി എന്നീ ഹിന്ദു സംഘടനകൾ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ജഗന്നാഥ ക്ഷേത്ര പുരോഹിതൻ സിലിപദാസ്ജി മഹാരാജ്, മന്ത്രി അശോക് റാവാൾ എന്നിവർ ചടങ്ങിൽ മുഖ്യതിഥികളായി. വിവിധ ഹിന്ദു സംഘടനകളുടെ ആഭിമുഖ്യത്തിൽ അഹമ്മദാബാദിലാണ് പരിപാടി സംഘടിപ്പിച്ചത്. 1500 ലധികം കർസേവകരും അവരുടെ കുടുംബങ്ങളും പരിപാടിയിൽ പങ്കെടുത്തു.

500 വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ മാസം അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ പൂർത്തിയായിരുന്നു. ഇതിന് പിന്നാലെയാണ് രാക്ഷേത്രത്തിനായുള്ള പോരാട്ടത്തിന് തുടക്കം കുറിച്ച കർസേവകരെ ആദരിക്കാൻ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *