യുഎസിനെ കടത്തിവെട്ടി ലോകത്തിലെ രണ്ടാമത്തെ വലിയ 5ജി മൊബൈൽ ഫോൺ വിപണിയായി ഇന്ത്യ

മുംബൈ : യുഎസിനെ കടത്തിവെട്ടി ലോകത്തിലെ രണ്ടാമത്തെ വലിയ 5ജി മൊബൈൽ ഫോൺ വിപണിയായി ഇന്ത്യ. ചൈനയാണ് പട്ടികയിൽ ഒന്നാമത്. ആഗോള 5G ഹാൻഡ്‌സെറ്റ് കയറ്റുമതിയിൽ 2024 ൻ്റ ആദ്യ പകുതിയിൽ 20% വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയത്. ആപ്പിളാണ് ഏറ്റവും കൂടുതൽ 5ജി ഫോൺ കയറ്റുമതി ചെയ്തത്.

ലോകത്തെ മൊത്തം 5ജി ഫോൺ കയറ്റുമതിയിൽ 25 ശതമാനം വിപണി വിഹിതവും ആപ്പിളിൻ്റേതാണ്. ഇന്ത്യയിലെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ശക്തിപ്പെടുത്തുന്നതിൽ 5G സാങ്കേതികവിദ്യയുടെ വ്യാപനം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതുവഴി സ്മാർട്ട്‌ഫോൺ വ്യവസായത്തിന് ഉത്തേജനം നൽകുന്നു. ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ പ്രീമിയം 5G സ്‌മാർട്ട്‌ഫോണുകളുടെ ആവശ്യം വർധിച്ചത് ഈ മേഖലയെ അതിവേഗം വളരാൻ സഹായിച്ചു.

ഈ വർദ്ധിച്ചുവരുന്ന ഡിമാൻഡ് മൂലം നിരവധി അന്താരാഷ്‌ട്ര കമ്പനികളും ഇന്ത്യൻ വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് ഇന്ത്യയെ 5G സാങ്കേതികവിദ്യയിൽ മുൻനിരയിൽ എത്തിക്കുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments